കൊടകര ; മറ്റത്തൂര്‍ ഡോട്ട് ഇന്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പാട്ടും കവിതയുമായി മഴപ്പാട്ടുകൂട്ടം കുഞ്ഞാലിപ്പാറയില്‍ ഒത്തുകൂടി. പ്രസിഡന്റ് ജോയ് കാവുങ്ങല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.രഞ്ജിത്ത് ഉല്‍ഘാടനം നിര്‍വ്വഹിച്ചു.
വാര്‍ഡ് മെമ്പര്‍ സുമേഷ് മൂത്തമ്പാടന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രവീണ്‍ എം.കുമാര്‍ , സുബാഷ് മൂന്നുമുറി, അരുണ്‍ ഗാന്ധിഗ്രാം, ജോയ് വടക്കുമ്പാടന്‍, സീതകുമാരന്‍, പ്രകാശന്‍ ഇഞ്ചക്കുണ്ട്, ഗഗന, അനന്യ എന്നിവര്‍ കവിതകള്‍ ആലപിച്ചു. ശിവന്‍ തണ്ടാശേരി, അജിത്ത്ടി.വി, രാജ്കുമാര്‍, പ്രശാന്ത് കെ.പി,, രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.