
കൊടകര : കനകമല വട്ടേക്കാട് വൃന്ദാരണ്യം അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ റിസര്‍ച്ച് സെന്റര്‍ ഓഫീസ് ഉദ്ഘാടനം വിഭാഗ് സംഘചാലക് ആമേട വാസുദേവന്‍ നമ്പൂതിരി നിര്‍വഹിച്ചു. ആര്‍.എസ്.എസ് പ്രാന്തകാര്യവാഹക് പി.എന്‍.ഈശ്വരന്‍ അനുഗദ്രഹപ്രഭാഷണം നടത്തി.
സഹസമ്പര്‍ക്ക പ്രമുഖ് പി.എന്‍.ഹരികൃഷ്ണന്‍,വിഭാഗ് സംഘചാലക്മാരായ കെ.എസ്.പത്മനാഭന്‍, കെ.ആര്‍.അച്യുതന്‍, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി.ബാബുരാജ്, പ്രാന്തീയ ഗോസേവേ പ്രമുഖ് കെ.കൃഷ്ണന്‍കുട്ടി, ഐ.എസ്.കെ കുവൈറ്റ് സമിതി സെക്രട്ടറി മോഹനകുമാര്‍, പഞ്ചായത്തംഗം സജിനി സന്തോഷ്, ഐ.എസ്.കെ വൈസ് ചെയര്‍മാന്‍ നീലകണ്ഠന്‍ നമ്പൂതിരി, എന്‍.പി. ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഐ.എസ്.കെ ജനറല്‍ സെക്രട്ടറി ശശി അയ്യഞ്ചിറ സ്വാഗതവും ട്രഷറര്‍ ടി.പി പ്രസന്നന്‍ നന്ദിയും പറഞ്ഞു. അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ അമ്പതോളം വരുന്ന പദ്ധതികളുടെ ഏകോപനത്തിനായാണ് റിസര്‍ച്ച് സെന്റര്‍ കാര്യാലയം ആരംഭിച്ചിരിക്കുന്നത്.