കൊടകര : ഓട്ടോയില്‍ യാത്രക്കിടെ മറന്നുവച്ച പണം ഉടമക്ക് തിരികെ നല്കി ഓട്ടോ ഡ്രവര്‍ മാതൃകയായി. കൊടകര ടൗണിലെ ഓട്ടോഡ്രവര്‍ വാസുപുരം സ്വദേശി വര്‍ഗീസാണ് ഓട്ടോയാത്രക്കാരിയായ വിദ്യാര്‍ഥിനി മറന്നുവച്ച 10000 രൂപ തിരിച്ചുനല്‍കി മാതൃകയായത്. കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥിനിയാണ് പാലക്കാടുള്ള വീട്ടില്‍ നിന്നും കോളേജിലേക്കുവരുന്നതിനിടെ കൊടകരയില്‍നിന്നും ഓട്ടോ വിളിച്ചത്. ഓട്ടോയില്‍ പണമടങ്ങിയ പേഴ്സ് കണ്ട വര്‍ഗീസ് കോളേജില്‍ ചെന്ന് വിദ്യാര്‍ഥിനിയെ കണ്ടെത്തി പണ തിരിച്ചേല്‍പ്പിക്കുകയായിരുന്നു.