വെള്ളികുളങ്ങര : വെള്ളികുളങ്ങരയിലെ പ്രധാന ആകർഷണമായ പ്രകൃതി സ്നേഹികളുടെ കോഴിമുട്ടപ്പാറ ഓർമ്മയാകുമോ? വെള്ളികുളങ്ങരയിൽ പ്രവർത്തിക്കുന്ന ഒരു ക്രഷർ തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾക്കുവേണ്ടി കോഴിമുട്ടപ്പാറയിലെക്കുള്ള വഴി അടച്ചുകെട്ടിയിരിക്കുകയാണ്. നിരവധി പ്രകൃതിസ്നേഹികളുടെയും സഞ്ചാരികളുടെയും പ്രധാന ആകർഷണ കേന്ദ്രം ആയിരുന്നു കോഴിമുട്ടപ്പാറ. ഇതിനെതിരെ നിരവധി പ്രക്ഷോഭങ്ങൾ തുടക്കത്തിൽ നടന്നെങ്ങിലും പിന്നെടങ്ങോട്ടു ആരെയും കാണുന്നില്ല. ക്രഷർഇനടുത്തു പ്രവർത്തിച്ചിരുന്ന ഒരു പ്രധാന ഗേൾസ് സ്കൂൾ ആണ് ക്രഷരിനെതിരെ കടുത്ത ശബ്തം ഉയർത്തിയത്. എന്നാൽ എന്തുകൊണ്ട് എന്നറിയില്ല ഇപ്പോൾ അവർക്ക് യാതൊരു പ്രശനവും ഇല്ല. കൂടാതെ ഈ ക്രഷർ പ്രവർത്തിക്കുന്നത് വനമേഘലക്ക് വളരെ അടുത്താണെന്നും ഇതു പ്രകൃതിക്ക് വളരെ ദോഷം ചെയ്യുന്നു എന്നും നാട്ടുകാർ പറയുന്നു.