കൊടകര : പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് വായ്പ നിര്‍ത്തലാക്കിയ നബാര്‍ഡിന്റേയും കേന്ദ്രസര്‍ക്കാരിന്റേയും നടപടിയില്‍ പ്രതിഷേധിച്ച് സി.പി.എം കൊടകര ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടകര പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന ധര്‍ണ ഏരിയാ സെക്രട്ടറി ടി.എ.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.കെ.ജെ.ഡിക്സണ്‍ അധ്യക്ഷത വഹിച്ചു.സി.രവീന്ദ്രനാഥ് എം.എല്‍.എ,പി.കെ.ശിവരാമന്,പി.ആര്.പ്രസാദന്‍ എന്നിവര്‍ പ്രസംഗിച്ചു.