കൊടകര : തമിഴ്നാട്ടിലെ ഹിന്ദു മുന്നണി സംസ്ഥാന സെക്രട്ടറി വെള്ളയപ്പനെ മുസ്ലീം ഭീകരവാദികള്‍ വെല്ലൂരില്‍ വച്ച് കൊല ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി കൊടകരയില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് താലൂക്ക് സമിതി അംഗം ഇ.പി.പ്രദീപ്, പഞ്ചായത്ത് സംഘടനാ സെക്രട്ടറി കെ.ബി.ദിനേശന്, അജയന് പഴശ്ശി നഗര്‍, പി.എസ്.ശ്രീരാമന്, ബിനേഷ് മറ്റത്തൂര്‍, നിര്‍മ്മല്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.