Breaking News

അതുല്യക്ക്‌ വേണം ഒരു കൈ സഹായം.

Athulya1മറ്റത്തൂർ : കൂട്ടുകാർ വലതു കൈകൊണ്ട് എഴുതുമ്പോൾ അമ്മുവിൻറെ ഹൃദയം നോവും. പിന്നെ തെങ്ങലടക്കിപിടിച്ചു പതിയെ ഇടതുകൈകൊണ്ട് അക്ഷരങ്ങൾ പകർത്താൻ ശ്രമിക്കും. ഇക്കഴിഞ്ഞ മെയ്‌ 23 നു വാഹനാപകടത്തിന്റെ രൂപത്തിലെത്തിയ വിധി അമ്മുവെന്ന അതുല്യയുടെ വലതുകൈപ്പത്തി അപഹരിച്ചതോടെ ജീവിതം തന്നെ മാറിമറഞ്ഞു. മറ്റത്തൂർ മൂന്നുമുറി കൊളത്തൂർ വീട്ടിൽ മനോഹരന്റെ മകൾ അതുല്യ മാതാപിതാക്കളോടൊപ്പം പത്തനംതിട്ടയിലെ അമ്മവീട്ടിൽ പോയതായിരുന്നു. അവിടെ ബൈക്ക് അപകടത്തെതുടർന്ന് ആശുപത്രിയിലായ ബന്ധുവിനെക്കാണാൻ പോയപ്പോഴാണ് വിധി വാഹനാപകടത്തിന്റെ രൂപത്തിലെത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ കെ.എസ്.ആർ.ടി.സി ബസ്സ്‌ ഉരസ്സി കടന്നുപോയി. വശത്തെ കമ്പിയിൽ പിടിച്ചിരുന്ന അതുല്യയുടെ കൈപ്പത്തി ചതഞ്ഞരഞ്ഞു. ഉടൻ ആശുപത്രിയിൽ എത്തിചെങ്ങിലും കൈപ്പത്തി കൂട്ടിയോജിപ്പിക്കാനാവാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് പഴുപ്പ് മുകളിലേക്ക് കയറുന്നത് ഒഴിവാക്കാൻ ചതഞ്ഞരഞ്ഞ കൈപ്പത്തിയുടെ മൂന്നു ഇഞ്ച് മുകളിൽ വച്ച് മുറിച്ചുമാറ്റി.

എറണാംകുളം സൂപ്പർ സ്പേഷാലിറ്റി ആശുപത്രിയിലാണിപ്പോൾ ചികല്സ. മൂന്നു മാസത്തിനു ശേഷം മുറിവ് ഉണങ്ങിയാൽ കൃത്രിമ കൈ വെക്കമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനു ലക്ഷങ്ങൾ വേണം. നിത്യചിലവിനുപോലും കഷ്ട്ടപ്പെടുന്ന രോഗിയായ മനോഹരന്റെ കുടുംബത്തിനു എത്രയും വലിയ തുക തങ്ങവുന്നതല്ല. ഭാര്യ ബേക്കറിയിൽ ജോലിക്കുപോയാണ് കുടുംബം കഴിയുന്നത്‌. അതുല്യയുടെ സഹോദരി ഡിഗ്രി വിദ്യാർത്ഥിനിയാണ്. പഠിക്കാൻ മിടുക്കിയായ അതുല്യ സ്കൂളിൽ പോകുന്നുണ്ട്. ഇടതുകൈകൊണ്ട് അവൾ എഴുതാൻ ശ്രമിക്കുന്നതുകാനുമ്പോൾ മനസ്സ് വിങ്ങുകയാണെന്ന് വീട്ടുകാർ പറയുന്നു. അതുല്യയെ സഹായിക്കുന്ന ഉദാരമതികളുടെ കനിവിനായി നാട്ടുകാർ ചേർന്ന് അച്ഛൻ മനോഹരന്റെ പേരിൽ എസ്.ബി.ഐ. കൊടകര ശാഖയിൽ അക്കൗണ്ട്‌ തുറന്നു. നമ്പർ : 32875141483 ഐ.എഫ്.എസ്.സി. കോഡ് 015040. ഫോണ്‍ : 9947090887

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!