Breaking News

ഇന്ദിര ആവാസ്‌ യോജന ഭവന നിര്‍മ്മാണ സഹായത്തില്‍ സംവരണ വ്യവസ്ഥ അട്ടിമറിക്കാഌള്ള കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ ഉടന്‍ പിൻവലിക്കണം : ഹിന്ദു ഐക്യവേദി

Hindu Aikyavedhiഹിന്ദു ഐക്യവേദി കൊടകരയില്‍ നടത്തിയ ധര്‍ണ സംസ്ഥാന ജന.സെക്രട്ടറി ആര്‍.വി.ബാബു ഉദ്‌ഘാടനം ചെയ്യുന്നു

കൊടകര : ഇന്ദിര ആവാസ്‌ യോജന ഭവന നിര്‍മ്മാണ സഹായത്തില്‍ സംവരണ വ്യവസ്ഥ അട്ടിമറിക്കാഌള്ള കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ ഉടന്‍ പിന്‍വലിക്കണമെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി ആര്‍.വി.ബാബു ആവശ്യപ്പെട്ടു. കേരളത്തില്‍ ഭൂരിപക്ഷ സമൂഹം പരിപൂര്‍ണ്ണമായും അവഗണിക്കപ്പെടുന്നതിനെതിരെ ഭരണാധികാരികളുടെ ഉറക്കം കെടുത്തുന്ന സമരപരിപാടികള്‍ ഉണ്ടാകണം. കേന്ദ്രവും കേരളവും ന്യൂന പക്ഷങ്ങളുടെ മാത്രം ക്ഷേമം നോക്കുന്നവരാണ്‌. ന്യൂന പക്ഷങ്ങള്‍ക്കുവേണ്ടി മാത്രമാണ്‌ ഇവിടെ ഭരണയന്ത്രം ചലിക്കുന്നത്‌. വിവാദങ്ങളെ മറയാക്കി കേരളത്തില്‍ ചില മന്ത്രിമാര്‍ സര്‍ക്കാര്‍ ഖജനാവ്‌ ചില പ്രത്യേക സമുദായങ്ങള്‍ക്ക്‌ വേണ്ടി കൊള്ളയടിക്കുകയാണ്‌. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ മത സ്ഥാപനത്തിലേക്ക്‌ റോഡ്‌ നിര്‍മ്മാണത്തിന്‌ 27 കോടി രൂപ അഌവദിച്ചത്‌. ശൈശവ വിവാഹ സര്‍ക്കുലറും ഈ വിവാദത്തിന്റെ മറവില്‍ത്തന്നെ ഇറക്കിയത്‌ ഓര്‍ക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. കൊടകര ജംഗ്‌ഷനിലെ ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധര്‍ണ്ണയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം കളരിക്കല്‍ രവീന്ദ്രനാഥ്‌, ജില്ലാ പ്രസിഡന്റ്‌ ബാലന്‍ പണിക്കശ്ശേരി, വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ വി.മുരളീധരന്‍, ജന.സെക്രട്ടറി എം.വി.മധുസൂദനന്‍, തൃശ്ശിവപേരൂര്‍ താലൂക്ക്‌ പ്രസിഡന്റ്‌ ശ്രീ.രാജന്‍, മുകുന്ദപുരം താലൂക്ക്‌ പ്രസിഡന്റ്‌ എ.എ.ഹരിദാസ്‌ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!