Breaking News

വെള്ളാഞ്ചിറയില്‍ വെള്ളക്കെട്ട്‌; വ്യാപക കൃഷിനാശം

കൊടകര:വെള്ളാഞ്ചിറയില്‍ വൈലിപ്പാടം റോഡില്‍ കാനകളുടെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ വെള്ളക്കെട്ടുമൂലം കൃഷിനാശം വ്യാപകം.വാഴകളും ജാതിയും റബറും കൂടാതെ ലക്ഷക്കണക്കിഌ ബഡ്‌തൈ ഉത്‌പാദിപ്പിക്കാഌള്ള റബറിന്റെ ബഡുകളും തണ്ടുചീയല്‍ ബാധയും ഇല പഴുക്കലും മൂലം നശിച്ചിരിക്കയാണ്‌.അരിക്കാട്ട്‌ ജോസഫിന്റെ 40 ജാതിത്തൈകള്‍,200 വാഴകള്‍,അരിക്കാടന്‍ ദേവസിക്കുട്ടിയുടെ ടാപ്പ്‌ചെയ്യാറായ 200 റബര്‍ മരങ്ങള്‍,വടക്കേല്‍ ജസ്‌ററിന്‍ജോസഫിന്റെ ലക്ഷക്കണക്കിഌ റബര്‍ ബഡ്‌വുഡുകള്‍ എന്നിവ നശിച്ചിരിക്കയാണ്‌.വൈലിപ്പാട്‌ റോഡും അഌബന്ധ റോഡും തൊഴിലുറപ്പു പദ്ധതിയുടെ കീഴില്‍ വൃത്തിയാക്കലും കാനനിര്‍മാണവും നടന്നെങ്കിലും ഈ റോഡിന്റെ വടക്കുഭാഗം മാത്രമാണ്‌ കാന നിര്‍മാണം നടന്നത്‌.ഇവിടെ ഏഴോളം വീട്ടുകാരും വെള്ളക്കെട്ടുമൂലം ദുരിതത്തിലാണ്‌.ആളൂര്‍ പഞ്ചായത്തിന്റെ ഇരുപതാംവാര്‍ഡിലാണ്‌ വൈലിപ്പാടം റോഡ്‌.ഇവിടെ വീട്ടുകാര്‍ കുറവായതിനാലാണ്‌ പഞ്ചായത്ത്‌ അധികൃതരുടെ അവഗണനക്കുകാരണമെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.വൈലിപ്പാടം റോഡിന്റെ ഇരുവശങ്ങളിലേയും കാനകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി നിവാസികളുടെ ദുരിതത്തിഌ പരിഹാരം കാണണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!