Breaking News

റിപ്പര്‍ ജയാനന്ദന്‍ വീട്ടിലേക്ക്‌ വിളിച്ചത്‌ കൊടകരയിലെ കോയിന്‍ബോക്‌സില്‍നിന്ന്‌.

jAYANANADANകൊടകര : ജയില്‍ചാടിയ കുപ്രസിദ്ധ മോഷ്‌ടാവ്‌ റിപ്പര്‍ ജയാനന്ദനെത്തേടി ക്രംബ്രാഞ്ച്‌ പോലീസ്‌ സംഘം ഇന്നലേയും കൊടകരയിലെത്തി. ഇക്കഴിഞ്ഞ 7 ന്‌ ഞായറാഴ്‌ച ജയാനന്ദന്‍ കൊടകരയിലെ ഫാര്‍മേഴ്‌സ്‌ സഹകരണബാങ്കിഌമുമ്പിലെ ടെലിഫോണ്‍ബൂത്തില്‍ നിന്നും ഫോണ്‍ ചെയ്‌തത്‌.കഴിഞ്ഞദിവസം പോലീസ്‌ കൊടകരയിലെത്തി തെളിവെടുത്തിരുന്നു. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നും ഇവിടെയെത്തിയത്‌ ജയാനന്ദന്‍ തന്നെയെന്ന്‌ വ്യക്തമായിരുന്നു..ബാങ്കിഌകീഴിലെ നീതിമെഡിക്കല്‍സ്റ്റോറില്‍ മരുന്നുവാങ്ങാന്‍ നിന്ന യുവാവിനോട്‌ കോയില്‍ബോക്‌സില്‍ നിന്നും ഫോണ്‍ചെയ്യാനായി ചില്ലറ ചോദിക്കുന്നതും ചില്ലറ വാങ്ങി ഫോണ്‍ ചെയ്യുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാനായി. ചില്ലറ കൊടുത്ത യുവാവിനേയും കഴിഞ്ഞദിവസം പോലീസ്‌ വിളിപ്പിച്ച്‌ തെളിവെടുത്തു.ജയാനന്ദന്റെ ഭാര്യയുടെ ഫോണിലേക്കാണ്‌ ഇവിടെ നിന്നും കോള്‍ ചെയ്‌തിട്ടുളളത്‌ എന്നത്‌ കേന്ദ്രീകരിച്ചാണ്‌ പോലീസ്‌ ഇവിടയെത്തിയത്‌.

കഴിഞ്ഞ മാസം 10 നാണ്‌ ജയാനന്ദഌം സഹതടവുകാരന്‍ ഊപ്പന്‍ പ്രകാശഌം പൂജപ്പുര ജയിലില്‍ നിന്നും രക്ഷപ്പെട്ടത്‌.ഏതാഌം നാള്‍ക്കുശേഷം ഊപ്പന്‍ പ്രകാശിനെ പിടികൂടാനായങ്കിലും ജയാന്ദനെ പിടികൂടാനായില്ല.സംസ്ഥാനത്തിനകത്തും പുറത്തും പോലീസ്‌ അരിച്ചുപെറുക്കുന്നുണ്ടെങ്കിലും കണ്ടെത്താനായില്ല.കൊടകരയിലോ പരിസരത്തോ ജയാനന്ദന്‍ ഉണ്ടാകാമെന്നാണ്‌ പോലീസ്‌ സംഘത്തിന്റെ നിഗമനം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!