കൊടകര : മേഖലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ചതിനെ തുടര്‍ന്ന് തൊഴില്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷമായി . നിര്‍മ്മാണ മേഖലയിലും ചുമട്ടുതൊഴിലാളി മേഖലയിലും ക്വാറി തൊഴിലാളി മേഖലയിലും വാഹന തൊഴിലാളി മേഖലയിലും ആയിരക്കണക്കിന് തൊഴിലാളികള്‍ പട്ടിണിയിലും ദുരിതത്തിലുമായി. ഇതിന് അധികൃതരുടെ ഭാഗത്തുനിന്നും ഉടന്‍ പരിഹാര നടപടി ഉണ്ടാകണമെന്ന് ഐ.എന്‍.ടി.യു.സി പുതുക്കാട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് ശ്രീ.ബെന്നി തൊണ്ടുങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി ജില്ല ജനറല്‍ സെക്രട്ടറി ശ്രീ.സോമന്‍ മുത്രത്തിക്കര, മണ്ഡലം പ്രസിഡന്റുമാരായ ബേബി കണ്ണംപിള്ളി, പി.ടി. വിനയന്‍, വി.പി.റോയ്, ഔസേപ്പ് കൊമ്പന്‍, എം.കെ.ഷാജു, ബൈജു ആന്റണി, പി.എ.വിത്സന്‍, വി.ബി.നാരയണന്‍കുട്ടി, കെ.എം.മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.