Breaking News

ശ്രീകൃഷ്‌ണജയന്തി 28 ന്‌ ;സ്വാഗതസംഘം രൂപീകരിച്ചു

കൊടകര : ശ്രീകൃഷ്‌ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി കൊടകരയില്‍ സ്വാഗതസംഘം രൂപീകരിച്ചു. ബാലഗോകുലം ജില്ലാസഹകാര്യവാഹക്‌  ജി.ഗോപകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. എസ്‌.എന്‍.ഡി.പി കൊടകരയൂണിയന്‍ പ്രസിഡണ്ട്‌ ഗോപി കുണ്ടനി അധ്യക്ഷത വഹിച്ചു. ആര്‍.എസ്‌.എസ്‌ താലൂക്ക്‌ ബൗദ്ധിക്‌ പ്രമുഖ്‌ പി.കെ.രാജന്‍, പൂനിലാര്‍ക്കാവ്‌ ദേവസ്വം സെക്രട്ടറി ഇ.കൃഷ്‌ണന്‍നായര്‍, എം.കെ.കൃഷ്‌ണകുമാര്‍, പുത്തുകാവ്‌ ദേവസ്വം സെക്രട്ടറി ഉണ്ണികൃഷ്‌ണന്‍ എടാട്ട്‌, എം.സി.കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികളായി എ.വൈ.മോഹന്‍ദാസ്‌(അധ്യക്ഷന്‍), സി.വി.ഉണ്ണികൃഷ്‌ണന്‍(കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. 28 നാണ്‌ ശ്രീകൃഷ്‌ണജയന്തി. ഇതോടഌബന്ധിച്ച പതാകദിനം 22 ഌം സാംസ്‌കാരികസമ്മേളനം 24 ഌം വിളംബരജാഥ 25 ഌം നടക്കും. ശ്രീകൃഷ്‌ണജയന്തിദിനത്തില്‍ രാവിലെ ഗോപൂജയും വൈകീട്ട്‌ ശോഭായാത്രയും നടക്കും. കാവില്‍, ഉളുമ്പത്തുംകുന്ന്‌, പുത്തുകാവ്‌, ചെറുകുന്ന്‌, അഴകം, വെല്ലപ്പാടി, ചെറുവത്തൂര്‍ചിറ, കാരൂര്‍, മറ്റത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ വൈകീട്ട്‌ 4 ന്‌ ഗാന്ധിനഗറില്‍ സമ്മേളിച്ച്‌ അവിടെനിന്നും മഹാശോഭായാത്രയായി കൊടകര ടൗണ്‍ചുറ്റി പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രത്തില്‍ സമാപിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!