Breaking News

ശ്രീകൃഷ്‌ണജയന്തി : കൊടകരയില്‍ മഹാശാഭായാത്ര 28 ന്‌

കൊടകര:ശ്രീകൃഷ്‌ണജയന്തിയോടഌബന്ധിച്ച്‌ 28 ന്‌ കൊടകരയില്‍ മഹാശാഭായാത്ര നടക്കും. ഉളുംമ്പത്തുംകുന്ന,്‌ പേരാമ്പ്ര, ചെറുവത്തൂര്‍, അഴകം, മറ്റത്തൂര്‍, വട്ടേക്കാട്‌, ഗാന്ധിനഗര്‍, കാവില്‍, ചെറുകുന്ന്‌, കാരൂര്‍, പുത്തുകാവ്‌, വെല്ലപ്പാടി എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ വൈകീട്ട്‌ 4 ന്‌ ഗാന്ധിനഗറില്‍ സമ്മേളിക്കും. തുടര്‍ന്ന്‌ മഹാശോഭായാത്രയായി കൊടകര ടൗണ്‍ചുറ്റി പൂനിലാര്‍ക്കാവ്‌ ദേവീക്ഷേ്‌ത്രസന്നിധിയില്‍ സമാപിക്കും. 24 ന്‌ സാംസ്‌കാരികസമ്മേളനവും 25 ന്‌ വിളംബരജാഥയും നടക്കും. ഇന്നലെ ചിത്രരചനാമത്സരം, പ്രശ്‌നോത്തരി, ഗീതാശ്ലോകമത്സരം, പ്രസംമത്സരം എന്നിവ പൂനിലാര്‍ക്കാവ്‌ മണ്‌ഡപത്തില്‍ നടന്നു. ഇതിന്റെ സമ്മാനദാനം നാളെ വൈകീട്ട്‌ 4 ന്‌ പൂനിലാര്‍ക്കാവില്‍ നടക്കുന്ന സാംസ്‌കാരികസമ്മേളനവേദിയില്‍ വച്ച്‌ നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!