Breaking News

വീഥികള്‍ അമ്പാടിയാകും;ജന്മാഷ്‌ടമി ഇന്ന്‌.

കൊടകര : ഗ്രാമവീഥികള്‍ അമ്പാടിയായി മാറുന്ന ശ്രീകൃഷ്‌ണജയന്തി ഇന്ന്‌. ഇതോടഌബന്ധിച്ച്‌ ശ്രീകൃഷ്‌ണക്ഷേത്രങ്ങളിലും ശോഭായാത്രനടക്കുന്ന കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുത്തൂര്‍ ശ്രീകൃഷ്‌ണക്ഷേത്രം,നെല്ലായി മഹാമുനിമംഗലംക്ഷേത്രം, കുന്നത്തൃക്കോവില്‍ ശ്രീകൃഷ്‌ണക്ഷേത്രം, നന്തിപുലം മിത്രാനന്ദപുരംക്ഷേത്രം എന്നിവിടങ്ങളില്‍ വിശേഷാല്‍പൂജകളും അഭിഷേകങ്ങളും നടക്കും.ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഈ ദിനം ബാലദിനമായാണ്‌ ആഘോഷിക്കുന്നത്‌. കൊടകരയില്‍ നടക്കുന്ന മഹാശോഭ യാത്രയില്‍ ഉളുമ്പത്തുകുന്ന്‌, അഴകം, കാവില്‍, കാവില്‍പാടം, വല്ലപ്പാടി, മറ്റത്തൂര്‍, മൂലംകുടം, പുത്തുക്കാവ്‌, ചെറുവത്തൂര്‍, ചെറുകുന്ന്‌, പേരാമ്പ്ര എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭയാത്രകള്‍ കൊടകര ഗാന്ധിനഗറില്‍ സംഗമിച്ച്‌ മഹാശോഭയാത്രയായി മാറി പൂനിലാര്‍ക്കാവ്‌ ക്ഷേത്രനടയില്‍ സമാപിക്കുന്നു. അതിഌശേഷം പ്രസാദവിതരണത്തോടെ സമാപിക്കുന്നു.  കോടാലി കേന്ദ്രീകരിച്ച്‌ ചെമ്പുച്ചിറ, നാടിപ്പാറ, മോനടി, കൊരയച്ചാല്‍, മന്ദരപ്പിള്ളി, നൂലുവള്ളി, കടംമ്പോട്‌, മുരിക്കുംങ്ങല്‍ എന്നീ പ്രദേശങ്ങളിലെ ശോഭയാത്രകള്‍ കോടാലി ശ്രീധര്‍മ്മശാസ്‌താക്ഷേത്രത്തില്‍ സമാപിക്കുന്നു. മുപ്ലിയം കേന്ദ്രീകരിച്ച്‌ നടത്തുന്ന ശോഭയാത്രകള്‍ മുപ്ലിയം, മാഞ്ഞൂര്‍, മുത്തുമല, ആറ്റപ്പിള്ളി, പിടിയ്‌ക്കപറമ്പ്‌ എന്നീ സ്ഥലങ്ങളില്‍ നിന്ന്‌ ആരംഭിച്ച്‌ മുപ്ലിയം മടപ്പിള്ളിക്കാവ്‌ ക്ഷേത്രത്തില്‍ അവസാനിപ്പിക്കുന്നു. നെല്ലായി കേന്ദ്രീകരിച്ചുള്ള ശോഭയാത്രകള്‍, നെല്ലായി, വയലൂര്‍, പോങ്കോത്ര, കൊളത്തൂര്‍, നന്തിക്കര, പന്തല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭയാത്രകള്‍ നെല്ലായി ശ്രീ മഹാമുനി മംഗലം ക്ഷേത്രത്തില്‍ സമാപിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!