Breaking News

തിരുത്തൂര്‍ക്ഷേത്രത്തില്‍ ശ്രീകൃഷ്‌ണജയന്തി ആഘോഷങ്ങൾ.

കൊടകര : തിരുത്തൂര്‍ ശ്രീകൃഷ്‌ണ ക്ഷേത്രത്തില്‍ ശ്രീകൃഷ്‌ണ ജയന്തി  ഇന്ന് ആഘോഷിക്കും. രാവിലെ 4 ന്‌ നിര്‍മ്മാല്യദര്‍ശനം, ഗണപതിഹോമം, പാല്‌, ഇളനീര്‍, പനിനീര്‍ അഭിഷേകങ്ങള്‍, 8 ന്‌ തന്ത്രി അഴകത്ത്‌ ത്രിവിക്രമന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകളും, കുട്ടികള്‍ക്കായി ഗീതാപാരായണം, ഭാഗവതം ക്വിസ്‌, മയില്‍പ്പീലി മത്സരം, ഉറിയടി മത്സരം എന്നിവയും, ഉച്ചയ്‌ക്ക്‌ വിശേഷാല്‍ പിറന്നാള്‍ സദ്യയും, വൈകീട്ട്‌ ചുറ്റുവിളക്കും നിറമാലയും ഉണ്ടായിരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!