Breaking News

വീഥികള്‍ അമ്പാടിയായി ; ശ്രീകൃഷ്‌ണ ജയന്തി ആഘോഷിച്ചു.

Sreekrishnaകൊടകര : ശ്രീകൃഷ്‌ണ ജയന്തിയോടഌബന്ധിച്ച്‌ നടന്ന ശോഭയാത്ര ഗ്രാമവീഥികളെ അമ്പാടിയാക്കി മാറ്റി. തിരുത്തൂര്‍ ശ്രീകൃഷ്‌ണക്ഷേത്രം,നെല്ലായി മഹാമുനിമംഗലംക്ഷേത്രം,കുന്നത്തൃക്കോവില്‍ ശ്രീകൃഷ്‌ണക്ഷേത്രം,നന്തിപുലം മിത്രാനന്ദപുരംക്ഷേത്രം എന്നിവിടങ്ങളില്‍ വിശേഷാല്‍പൂജകളും അഭിഷേകങ്ങളും നടന്നു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഈ ദിനം ബാലദിനമായാണ്‌ ആഘോഷിച്ചത്‌. കൊടകരയില്‍ നടന്ന മഹാശോഭ യാത്രയില്‍ ഉളുമ്പത്തുകുന്ന്‌, അഴകം, കാവില്‍, കാവില്‍പാടം, വല്ലപ്പാടി, മറ്റത്തൂര്‍, മൂലംകുടം, പുത്തുക്കാവ്‌, ചെറുവത്തൂര്‍, ചെറുകുന്ന്‌, പേരാമ്പ്ര എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭയാത്രകള്‍ കൊടകര ഗാന്ധിനഗറില്‍ സംഗമിച്ച്‌ മഹാശോഭയാത്രയായി മാറി പൂനിലാര്‍ക്കാവ്‌ ക്ഷേത്രനടയില്‍ സമാപിച്ചു. അതിഌശേഷം പ്രസാദവിതരണം നടത്തി. കോടാലി കേന്ദ്രീകരിച്ച്‌ ചെമ്പുച്ചിറ, നാടിപ്പാറ, മോനടി, കൊരയച്ചാല്‍, മന്ദരപ്പിള്ളി, നൂലുവള്ളി, കടംമ്പോട്‌, മുരിക്കുംങ്ങല്‍ എന്നീ പ്രദേശങ്ങളിള്‍ ശോഭയാത്രകള്‍ കോടാലി ശ്രീധര്‍മ്മശാസ്‌താക്ഷേത്രത്തില്‍ സമാപിച്ചു. മുപ്ലിയം കേന്ദ്രീകരിച്ച്‌ നടത്തിയ ശോഭയാത്രകള്‍ മുപ്ലിയം, മാഞ്ഞൂര്‍, മുത്തുമല, ആറ്റപ്പിള്ളി, പിടിയ്‌ക്കപറമ്പ്‌ എന്നീ സ്ഥലങ്ങളില്‍ നിന്ന്‌ ആരംഭിച്ച്‌ മുപ്ലിയം മടപ്പിള്ളിക്കാവ്‌ ക്ഷേത്രത്തില്‍ അവസാനിച്ചു. നെല്ലായി കേന്ദ്രീകരിച്ചുള്ള ശോഭയാത്രകള്‍, നെല്ലായി, വയലൂര്‍, പോങ്കോത്ര, കൊളത്തൂര്‍, നന്തിക്കര, പന്തല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭയാത്രകള്‍ നെല്ലായി ശ്രീ മഹാമുനി മംഗലം ക്ഷേത്രത്തില്‍ സമാപിച്ചു.Sreekrishnajayanthi

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!