Breaking News

പാലിയേക്കര ടോളിൽ യുവാക്കളുടെ “ചില്ലറ” സമരം.

Tollമണ്ണൂത്തി: ദേശീയപാതയിലെ ടോള്‍ പിരിവിന് എതിരെ നിരവധി സമരങ്ങള്‍ കണ്ട സ്ഥലമാണ് തൃശ്ശൂര്‍ പാലിയക്കര ടോള്‍ പ്ലാസ. എന്നാല്‍ കഴിഞ്ഞ ദിവസം ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിന് എതിരെ അരങ്ങേറിയത് തീരത്തും വ്യത്യസ്ഥമായ സമരം. നാല് കാറുകളിലെത്തിയ യുവാക്കള്‍ പ്ലാസയിലെ നാല് നിരകളിലെ നാല് കൗണ്ടറുകളിലായി ടോള്‍ കൊടുത്തു. ടോള്‍ തുക മുഴുവന്‍ കൊടുത്തത് 1രൂപയുടെയും 50 പൈസയുടെയും നാണയതുട്ടുകളാക്കിയാണ് നല്‍കിയത്. ഇതു പറ്റില്ലെന്ന് പറഞ്ഞ ടോള്‍ ബൂത്ത് അധികൃതരോട് സ്വീകരിച്ചേ പറ്റൂ എന്നും യുവാക്കള്‍ പറഞ്ഞു. ടോള്‍ പിരിവുകാര്‍ ചില്ലറ എണ്ണാന്‍ തുടങ്ങി.

ഇത് വന്‍ ട്രാഫിക്ക് ബ്ലോക്കാണ് സൃഷ്ടിച്ചത്. കാര്യം മനസ്സിലായ മിക്കവാറും പേര്‍ യുവാക്കളെ പ്രോത്സാഹിപ്പിച്ചു. പിരിവുകാര്‍ കൗണ്ടറുകളിലെ അപായ മണി മുഴക്കി. പോലീസുകാര്‍ക്ക് ഒന്നും ചെയ്യാനായില്ല. തങ്ങള്‍ നിയമവിരുദ്ധമായൊന്നും ചെയ്തില്ല എന്നായിരുന്നു യുവാക്കളുടെ വാദം. ഞങ്ങള് കൊടുത്തത് ഇന്ത്യന്‍ രൂപയാണ് അവരുടെ വാദം.

പിരിവുകാര്‍ 50 രൂപ വരെയെണ്ണി വണ്‍ സൈഡ് ടിക്കറ്റ് അടിച്ച് കൊടുക്കാന്‍ നോക്കിയെങ്കിലും. എന്നാല്‍ തങ്ങള്‍ക്ക് ടു സൈഡ് തന്നെ വേണമെന്നായി യുവാക്കള്‍. അവസാനം എണ്‍പത് വരെ എണ്ണിച്ച് ടു സൈഡും ടിക്കറ്റും വാങ്ങിയാണ് അവര്‍ പോയത്. അതിനിടെ മറ്റു കൗണ്ടറുകളിലൂടെ നിരവധി വാഹനങ്ങള്‍ ടോള്‍ വാങ്ങാതെ കടത്തി വിടേണ്ടി വന്നു.

അര മണിക്കൂറെങ്കില്‍ അരമണിക്കൂര്‍ പ്ലാസ ഉപരോധിക്കാന്‍ എട്ടുപേര്‍ക്ക് കഴിഞ്ഞു. ടോള്‍ നിരക്ക് ഇനിയും കൂട്ടുമെന്ന റിപ്പോര്‍ട്ട് കണ്ടപ്പോഴാണ് ഒരു സംഘടനയുടേയും പിന്തുണക്ക് കാത്തുനില്‍ക്കാതെ തൃശ്ശൂര്‍ അസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ വ്യത്യാസ്ഥമായ സമരത്തിന് ഇറങ്ങിയത് അത്തരത്തിലൊരു സമരം സംഘടിപ്പിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!