Breaking News

കുഴല്‍കിണറുകാര്‍ തോറ്റു ; തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മ്മിച്ച കിണറ്റില്‍ വെളളം കണ്ടു

വെളളിക്കുളങ്ങര : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ വെളളിക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ നിര്‍മ്മിച്ച കിണറ്റില്‍ വെളളം കണ്ടു. സ്റ്റേഷന്‍ കോമ്പൗണ്ടില്‍ 350 അടി വീതം താഴ്ചയില്‍ 3 കുഴല്‍ കിണറുകള്‍ താഴ്ത്തിയെങ്കിലും വെളളം കണ്ടിരുന്നില്ല. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലാളികള്‍ സ്ഥാനം നോക്കി നിര്‍മ്മിച്ച കിണറ്റില്‍ 10 കോല്‍ താഴ്ചയെത്തിയപ്പോള്‍ സമൃദ്ധിയായി വെളളം കണ്ടു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ കുഴല്‍ കിണര്‍ നിര്‍മ്മാണത്തിനായി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 50,000 രൂപയാണ് വകയിരുത്തിയത്. 252 തൊഴില്‍ ദിനങ്ങള്‍ പ്രദാനം ചെയ്യുന്ന പ്രവര്‍ത്തിക്ക് 7 തൊഴിലാളികള്‍ ജോലി ചെയ്തു. വാട്ടര്‍ അതോറിറ്റിയുടെ കുടിവെളള പൈപ്പില്‍ നിന്നുളള വെളളത്തെ ആശ്രയിച്ചാണ് വെളളിക്കുളങ്ങര സ്റ്റേഷന്‍ നിലനിന്നിരുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!