കൊടകര : ഇന്നലെ വരെ പോലീസും ജനങ്ങളും ഭീതിയുടെ മുള്‍മുനയിലായിരുന്നു. പൂജപ്പുരജയിലില്‍നിന്നും രക്ഷപ്പെട്ട റിപ്പര്‍ ജയാനന്ദന്‍ എന്ന കൊടുംകുറ്റവാളി തൃശൂരിലും പരിസരപ്രദേശത്തുമുണ്ടെന്ന വാര്‍ത്തയാണ് ജില്ലയിലെനിവാസികളുടെ ഉറക്കം കെടുത്തിയിരുന്നത്. സ്‌ത്രീകളും കുട്ടികളും വിദ്യാര്‍ഥികളും ഏറെ ഭീതിയിലായിരുന്നു. മാള,കൊടകര, കൊടുങ്ങല്ലൂര്‍, പെരിഞ്ഞനം, ചാലക്കുടി, ആളൂര്‍, മറ്റത്തൂര്‍ എന്നിവിടങ്ങളില്‍ പലതവണ ജയാനന്ദനെകണ്ടതായി സംശയംതോന്നുകയും അവിടെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയുമുണ്ടായി.എന്നാല്‍ ഇന്നലെ വൈകീട്ടോടെ ആശങ്കയകന്നു ആശ്വാസമായി.ദേശീയപാതയില്‍ പുതുക്കാടിഌം കൊടകരയ്‌ക്കും മധ്യേ നെല്ലായിയില്‍ നിന്നുമാണ് റിപ്പര്‍ പോലീസ് പിടിയിലാകുന്നത്. കഴിഞ്ഞ 90 ദിവസത്തോളമായി റിപ്പര്‍ പോലീസിനെ വെട്ടിച്ച് ജനങ്ങള്‍ക്കിടയിലൂടെതന്നെ നടക്കുകയായിരുന്നു എന്നതാണ് അത്ഭുതം. അതും സാധാണക്കാരില്‍ സാധാരണക്കാരനായി.
പിടിയിലാകുന്നത് സൈക്കിളില്‍ കാറ്റടിച്ചു പോകുന്നതിനിടെ.
കൊടകര : നെല്ലായി ജംഗ്‌ഷനില്‍ വൈലൂര്‍ക്ക് തിരിയുന്നിടത്ത് തങ്കരാജന്‍ എന്നയാളുടെ സൈക്കിള്‍വര്‍ക്ക്‌ഷോപ്പില്‍നിന്നും സൈക്കിളില്‍ എയറടിച്ചശേഷം ദേശീയപാത ക്രാസ്‌ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് റിപ്പര്‍ പോലീസിന്റെ പിടിയിലാകുന്നത്.പുതുക്കാട് പോലീസിലെ എ.എസ്.ഐ രവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രാളിങ്ങിനിടെയാണ് സംശയാസ്‌പദസാഹചര്യത്തില്‍ റിപ്പറെ കസ്റ്റഡിയിലെടുത്തത്.മറ്റൊരു പോലീസുകാരനാണ് ഇത് റിപ്പറാണോ എന്ന സംശയം പ്രകടിപ്പിച്ചത്.തുടര്‍ന്ന് ചോദ്യംചെയ്‌തപ്പോള്‍ 3 തവണ പേര് മാറ്റി പറയുകയും ഒടുവില്‍ ജയാനന്ദന്‍ എന്ന് സമ്മതിക്കുകയുമായിരുന്നു.നെല്ലായി,പന്തല്ലൂര്‍,മറ്റത്തൂര്‍ പ്രദേശങ്ങളില്‍ ഇയാള്‍ക്ക് ഏരം പരിചിതസ്ഥലങ്ങളാണ്.പണ്ട് മററത്തൂരിലെ ഒരുവീട്ടില്‍ തലയ്‌ക്കടിച്ച് കവര്‍ച്ച നടത്തിയപ്പോള്‍ ഇയാള്‍ സൈക്കിള്‍ അവിടെ ഉപേക്ഷിച്ചുപോയിരുന്നു.മോഷ്‌ടിച്ച സൈക്കിളുകളിലാണ് ഇയാളുടെ സഞ്ചാരം പതിവ്.
പൂജപ്പുരയില്‍നിന്നും ചാടി;പുതുക്കാട് പിടിയില്‍
കൊടകര : ഇക്കഴിഞ്ഞ ജൂണ്‍ 10 ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ചാടിയ കുപ്രസിദ്ധകുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ ഒടുവില്‍ പുതുക്കാട് പോലീസില്‍ പിടിയില്‍. ഇയാള്‍ക്കൊപ്പം ജയില്‍ചാടിയ ഊപ്പ പ്രകാശ് എന്ന കൂട്ടുപ്രതി ഏതാഌംനാള്‍മുമ്പ് പിടിയിലായിരുന്നു. എന്നാല്‍ റിപ്പറെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.പോലീസ് സംസ്ഥാനത്തിനകത്തും പുറത്തും അരിച്ചുപെറുക്കി.തൃശൂര്‍ ജില്ലയിലെ മാള കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടത്തി.പോലീസ് ഒളിഞ്ഞും മറഞ്ഞും ശ്രമിച്ചു.പലവേഷഭാവത്തിലുളള ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചു.ഭാര്യയായിരുന്നു ഇയാളുടെ വീക്ക്‌നെസ്സ്.അതുകൊണ്ടുതന്നെ ഇയാളുടെ ഭാര്യയുടെ ഫോണിലേക്ക് വരുന്ന കോളുകള്‍ പോലീസ് സംഘം പരിശോധിച്ചു.ഇതിനേത്തുടര്‍ന്ന് തൃശൂര്‍ജില്ലയിലെ പലഗ്രാമപ്രദേശങ്ങളില്‍നിന്നും കോള്‍വന്നു.അവിടയെല്ലാം പോലീസ് അന്വേഷിച്ചു.തുമ്പൊന്നും ലഭിച്ചില്ല.എങ്കിലും തൃശൂര്‍ജില്ലയില്‍ മാള,ചാലക്കുടി,കൊടകര പ്രദേശങ്ങളില്‍ ഉണ്ടാകാഌള്ള സാധ്യത തന്നെയായിരുന്നു പോലീസിന്.അത് അസ്ഥാനത്തായില്ല.