Breaking News

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ ഓണാഘോഷം നടത്തി.

793കൊടകര : സെന്റ് ജോസഫ്‌സ് ഫോറോന ദേവാലയത്തില്‍ കുടുംബസമ്മേളന കേന്ദ്രസമിതി  ഓണാഘോഷം നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി പള്ളിയങ്കണത്തില്‍ വിവിധ മത്സരങ്ങള്‍ നടന്നു. വടംവലി, ഷൂട്ടൗട്ട്, കസേരകളി, പുഞ്ചിരിമത്സരം എന്നിവയായിരുന്നു മത്സരങ്ങള്‍. മത്സരങ്ങള്‍ കൊടകര പള്ളി അസി. വികാരി റവ. ഫാ. ജിയോ കൈതാരത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമാസ് കല്ലേലി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വര്‍ഗ്ഗീസ് കണ്ണമ്പിള്ളി, കൈകാരന്മാരായ ജോളി തരൂക്കര, ആന്റോ ജോര്‍ജ്ജ്, തോംസണ്‍ , ട്രഷറര്‍ ആന്റണി കൈപ്പിള്ളിപറമ്പില്‍ , സേവി മറ്റത്തില്‍ , ഫ്രാന്‍സീസ് ചിറ്റിലപ്പിള്ളി എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനില്‍കുമാര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിജയികള്‍ക്ക് അസി. വികാരി സമ്മാനങ്ങള്‍ നല്‍കി. മത്സരങ്ങള്‍ക്കുശേഷം പായസവിതരണവും ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!