Breaking News

കൊടകരയില്‍ മദ്യവിരുദ്ധ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.

MADHYAVIRUDHA RALLYകൊടകര : ഇരിങ്ങാലക്കുട രൂപത ലഹരി വിമുക്ത വര്‍ഷത്തോടനുബന്ധിച്ച് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയം മദ്യവിരുദ്ധ റാലി നടത്തി. കെ.സി.വൈ.എം ന്റേയും മദ്യവിരുദ്ധ സമിതിയുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് മദ്യവിരുദ്ധ സൈക്കിള്‍ റാലി നടത്തിയത്. കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ നിന്നും ആരംഭിച്ച റാലി വഴിയമ്പലം, പുത്തുക്കാവ്, കൊപ്രക്കളം, അഴകം, കുഴിക്കാണി, ഉളുമ്പത്തുംകുന്ന് തുടങ്ങി ഇടവക അതിര്‍ത്തികളിലൂടെയാണ് റാലി കടന്നു പോയത്. പുത്തുക്കാവ്, അഴകം, കുഴിക്കാണി, ഉളുമ്പത്തുംകുന്ന് എന്നിവടങ്ങില്‍ ജാഥക്ക് സ്വീകരണം നല്‍കി. കുടുംബസമ്മേളന യൂണിറ്റുകളുടെ നേതൃത്വത്തിലാണ് സ്വീകണം ഒരുക്കിയത്.

മദ്യത്തില്‍ നിന്നും നാടിനെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ റാലി കൊടകര ഫൊറോന വികാരി ഫാ. തോമസ് ആലുക്കല്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. അസി.വികാരി ഫാ. ജിയോ കൈതാരത്ത്, ജാഥാ ക്യാപ്റ്റന്‍ തോംസണ്‍ തന്നാടന്‍, മദ്യവിരുദ്ധ സമിതി പ്രസിഡന്റ് ജോര്‍ജ്ജ് കാട്ടുമാത്ത്, ജോളി തരൂക്കര എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളും, കെ.സി.വൈ.എം. അംഗങ്ങളും, മദ്യവിരുദ്ധസമിതി പ്രവര്‍ത്തകരടക്കം നിരവധിപേര്‍ റാലിയില്‍ പങ്കെടുത്തു. മദ്യവരുദ്ധ സന്ദേശങ്ങളെഴുതിയ പ്ലക്കാടുകളുമായാണ് റാലി നടത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!