നെല്ലായി : ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് നെല്ലായി സെന്റ് മേരീസ് പള്ളി ഇടവകയില്‍ വചന ജ്യോതി പ്രയാണം നടത്തി. കുളത്തൂരില്‍ നിന്നും ആരംഭിച്ച പ്രയാണം വിവിധ കുടുംബ യൂണിറ്റുകളിലൂടെ ജ്യോതി കൈമാറി പള്ളിയില്‍ സമാപിച്ചു.വരും ദിവസങ്ങളില്‍ യൂണിറ്റുകളിലെ വീടുകളില്‍ ജപമാല പ്രാര്‍ത്ഥനയും ആരാധനയും ഉണ്ടായിരിക്കും. വികാരി ഫാ. ബെന്നി കരിമാലിക്കല്‍ ജ്യോതി സ്വീകരിച്ചു. തോമസ് ചൂരക്കല്‍, ദേവസി ആളൂക്കാരന്‍, ഡാന്റിസ് കൈപ്പിള്ളി പറമ്പില്‍, ഡേവീസ് പൊഴേലി പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.