Breaking News

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം 2013 സമാപിച്ചു.

KERALOLSAVAMമറ്റത്തൂര്‍ : സെപ്‌തംബര്‍ 26ാം തീയതി മുതല്‍ ആരംഭിച്ച കേരളോത്സവം 2013 കലാമത്സരങ്ങളോടെ ഒക്‌ടോബര്‍ 6ാം തിയതി സമാപിച്ചു. വൈകിട്ട്‌ 5 മണിക്ക്‌ ശ്രീകൃഷ്‌ണ ഹൈസ്‌കൂളില്‍ വെച്ച്‌ നടന്ന സമാപന പരിപാടിയില്‍ പ്രസിഡന്റ്‌ ബിന്ദു ശിവദാസന്‍ വിജയികള്‍ക്ക്‌ സമ്മാനദാനം നിര്‍വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ ശ്രീ. സി.കെ.ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റ്‌ന്‍റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ കെ.പി.ജോണി മുഖ്യാതിഥിയായിരുന്നു. സ്റ്റ്‌ന്‍റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ വി.എസ്‌. സുബീഷ്‌ സ്വാഗതം പറഞ്ഞു. സ്റ്റ്‌ന്‍റിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീല തിലകന്‍ , പഞ്ചായത്ത്‌ അംഗങ്ങളായ ജിനി മുരളി, ഷിനി സന്തോഷ്‌, ഏ,കെ. പുഷ്‌പാകരന്‍, കെ.ആര്‍. ഔസേപ്പ്‌, സി.എസ്‌. സുഭാഷ്‌, പ്രദീപ്‌ ചുരക്കാടന്‍ എന്നിവര്‍ പങ്കെടുത്തു. കോമ്രഡ്‌ ക്ലബ്ബ്‌ ആലുക്കപ്പാടം, ചെമ്പുച്ചിറ പി.ഒ. ഓവറോള്‍ ചാമ്പ്യന്‍മാര്യായി. സെക്രട്ടറി കെ.വി.ജോതിഷ്‌കുമാര്‍ നന്ദി പറഞ്ഞു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!