Breaking News

ബാറില്‍ അക്രമം ; പതിനൊന്നു വര്‍ഷത്തിഌശേഷം പ്രതി അറസ്റ്റില്‍ .

KDA Police Arrestകൊടകര : 6-10-2002 ല്‍ കൊടകരയിലുള്ള ബാറില്‍ കയറി ബാറിന്റെ ചില്ലു പൊട്ടിക്കുകയും കോമ്പൗണ്ടില്‍ കിടന്ന വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്‌ത കേസില്‍ മറ്റത്തൂര്‍ കൊടുങ്ങ ദേശത്ത്‌ ആട്ടോക്കാരന്‍ വീട്ടില്‍ ബാബു (49) വിനെ കൊടകര എസ്‌.ഐ. എം.എസ്‌. വര്‍ഗ്ഗീസ്‌ 11 വര്‍ഷത്തിഌശേഷം അറസ്റ്റി ചെയ്‌തു. കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സംഭവത്തിഌശേഷം വയനാട്‌ പുല്‍പ്പള്ളിയില്‍ ഒളിവില്‍ താമസിച്ച്‌ വരികയായിരുന്നു. ചാലക്കുടി, വെള്ളിക്കുളങ്ങര തുടങ്ങിയ സ്റ്റേഷഌകളിലും വിവിധ അടിപിടികേസ്സുകളില്‍ പ്രതിയാണ്‌ ബാബു. സിവില്‍ പൊലീസ്‌ ഓഫീസര്‍മാരായ സി.കെ. സുരേഷ്‌, കെ.സി. ഗോകുലന്‍, എന്നിവര്‍ ചേര്‍ന്നാണ്‌ വയനാടുനിന്നും പ്രതിയെ പിടികൂടിയത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!