Breaking News

മോതിരക്കണ്ണിയില്‍ ഗുരുമന്ദിരം തകര്‍ത്തതിലും തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഗുരുദേവ ചരിതം കഥകളിക്ക് അനുമതി നിഷേധിച്ചതിലും പ്രതിഷേധിച്ചു

കൊടകര : എസ്. എന്‍.ഡി.പി. യോഗം ചാലക്കുടി യൂണിയനിലെ മോതിരക്കണ്ണി ശാഖയിലെ ഗുരുമന്ദിരം തകര്‍ത്തതില്‍ വിവിധ സംഘടനാ ഭാരവാഹികളുടെ യോഗം പ്രതിഷേധിച്ചു. തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രത്തില്‍ ഗുരുദേവചരിത്രം കഥകളി അവതരിപ്പിക്കുന്നതിന് അനുമതി നല്‍കാത്തതിലും യോഗം പ്രതിഷേധിച്ചു. ഗുരുമന്ദിരം തകര്‍ത്ത സാമൂഹ്യദ്രോഹികളെ എത്രയും വേഗം കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഗുരുമന്ദിരം തകര്‍ത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനുള്ള ശ്രമം അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും ഭാരവിഹികള്‍ ആവശ്യപ്പെട്ടു.

എസ്. എന്‍.ഡി.പി. യോഗം കൊടകര യൂണിയനിലെ യൂണിയന്‍ കൗണ്‍സില്‍ , പഞ്ചായത്ത് കമ്മറ്റി, യൂത്ത് മൂവ്വ്‌മെന്റ് വനിതാസംഘം, ശ്രീനാരായണ എംപ്ലോയീസ് ഫോറം എന്നിവയിലെ ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!