Breaking News

കാച്ചാംകുറിശ്ശി കണ്ണന്‍മാരാര്‍ സഹായനിധി എരവത്ത്‌ രാമന്‍ നായര്‍ക്ക്‌ നല്‍കി.

Eravath Ramanകാച്ചാംകുറിശ്ശി കണ്ണൻ മാരാർ സ്മാരക സഹായനിധി കൊമ്പ്  വിദ്വാൻ കൊടകര എരവത്ത്  രാമൻ നായർക്കു നല്കുന്നു

കൊടകര:കാച്ചാംകുറിശ്ശി കണ്ണന്‍മാരാര്‍ സ്‌മാരക പുരസ്‌കാരസമിതിയുടെ ആറാമത്‌ സഹായനിധി കൊമ്പ്‌ വിദ്വാന്‍ കൊടകര എരവത്ത്‌ രാമന്‍നായര്‍ക്ക്‌ നല്‍കി.ഗ്രാമപഞ്ചായത്തംഗം മിനിദാസന്‍ ഉദ്‌ഘാടനം ചെയ്‌തു.പുരസ്‌കാരസമിതി ചെയര്‍മാന്‍ കെ.രാമനാഥന്‍ സഹായനിധി രാമന്‍നായര്‍ക്ക്‌ കൈമാറി.

ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ രാമന്‍നായരെ പൊന്നാടയണിയിച്ചു.കുമരപുരത്ത്‌ ബാലകൃഷ്‌ണന്‍മാരാര്‍ ഉപഹാരസമര്‍പ്പണം നടത്തി.രവീന്ദ്രന്‍ പട്ടത്താട്ടില്‍,ടി.ശിവന്‍,കൊടകര ഉണ്ണി,മഠത്തിക്കാട്ടില്‍ ശിവരാമന്‍ നായര്‍,ജയശങ്കര്‍ അയ്യന്തോള്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!