Breaking News

ലാവണ്യ അംഗന്‍വാടിക്കെട്ടിടത്തിന് ശാപമോക്ഷമാകുന്നു.

Lavanya Anganvadiകൊടകര : വെള്ളിക്കുളംറോഡില്‍ ഫോറസ്റ്റ്‌ചെക്ക്‌പോസ്റ്റിനുസമീപത്ത് ജീര്‍ണാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന ലാവണ്യ അംഗന്‍വാടിക്കെട്ടിടത്തിന് ശാപമോക്ഷമാകുന്നു. ചാലക്കുടി മണ്ഡലത്തിലെ മാതൃകാ അംഗന്‍വാടിയാക്കി കെട്ടിടം പുതുക്കിപ്പണിയാന്‍ ഭരണാനുമതിലഭിച്ചതോടെയാണ് മൂന്നുപതിറ്റാണ്ടോളം പഴക്കമുള്ള അംഗന്‍വാടിക്കെട്ടിടത്തിന് മോക്ഷമാകുന്നത്. കെട്ടിടം അപകടഭീതിയെത്തുടര്‍ന്ന് അംഗന്‍വാടി പ്രവര്‍ത്തനം അടുത്തവീട്ടിലേക്ക്  മാറ്റിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും മാതൃകാ അംഗന്‍വാടികള്‍ നിര്‍മിക്കുന്ന സാമൂഹികക്ഷേമവകുപ്പിന്റെ പദ്ധതിയിലുള്‍പ്പെടുത്തിയാണ്

23.75 ലക്ഷം ചിലവില്‍ ഈ കെട്ടിടം പുതുക്കിപ്പണിയാന്‍ ഭരണാനുമതിയായത്. 1985 ലാണ് മഹിളസമാജവും അംഗന്‍വാടിയുംകൂടി ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. കാലങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താതെ അവഗണനയിലായിരുന്നു കെട്ടിടം. 18 കുട്ടികളുള്ള ഈ അംഗന്‍വാടിയില്‍ വേണ്ടത്ര സുരക്ഷയില്ലാത്തതിനാല്‍ രക്ഷിതാക്കള്‍ ഭീതിയിലായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!