Breaking News

ഫോട്ടോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ മേഖല സമ്മേളനം നടത്തി.

untitledഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌-സ്‌ അസോസിയേഷന്‍ കൊടകര മേഖല സമ്മേളനം ജില്ലാ പ്രസിഡണ്ട്‌ കെ.എ. അജീഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു

കൊടകര : ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ കൊടകര മേഖല സമ്മേളനം ജില്ലാ പ്രസിഡണ്ട്‌ കെ.എ. അജീഷ്‌ ഉദ്‌ഘാടനം ചെയ്‌തു. മേഖല പ്രസിഡണ്ട്‌ ഐ.ആര്‍ . അരവിന്ദാക്ഷന്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ടി.ജി. മുരളി റിപ്പോര്‍ട്ടും, ട്രഷറര്‍ ടി.വി. അനില്‍കുമാര്‍ കണക്കും അവതരിപ്പിച്ചു. കെ.ജി. രാധാകൃഷ്‌ണന്‍ , ടി.ജി. മുരളി, ജോസ്‌ പൊന്തോക്കന്‍ , വി.കെ. ബിഌ, സി.ജി. ടൈറ്റസ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികളായി പ്രസിഡന്റ്‌ ജി. അരവിന്ദാക്ഷന്‍, സെക്രട്ടറി മുരളി ടി.ജി. ട്രഷറര്‍ അനില്‍കുമാര്‍ ടി.വി. വൈസ്‌ പ്രസിഡന്റ്‌ ശ്രീകുമാര്‍ മുരിയാട്‌, ജോയിന്റ്‌ സെക്രട്ടറി ടൈറ്റസ്‌ സി.ജി. എന്നിവരെ തിരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!