Breaking News

തെക്കേമഠം സ്വാമിയാര്‍ക്ക് ഭിക്ഷസമര്‍പ്പിച്ചു.

OmbathungalTempleകൊടകര : മൂന്നുമുറി ഒമ്പതുങ്ങല്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ നടക്കാന്‍ പോകുന്ന നവീകരണകലശത്തിനുമുന്നോടിയായി തെക്കേമഠം മൂപ്പില്‍ ശങ്കരാനന്ദ ബ്രഹ്മാനന്ദഭൂതി സ്വാമിയാര്‍ക്ക് ഭിക്ഷസമര്‍പ്പണം നടത്തി. ക്ഷേത്രം തന്ത്രി ഏറന്നൂര്‍ നാരായണന്‍ നമ്പൂതിരി സ്വാമിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. തുടര്‍ന്നു നടന്ന സത്സംഗത്തില്‍  ക്ഷേത്രാരാധനയും ആചാരാനുഷ്ഠാനങ്ങളും എന്ന വിഷയത്തില്‍ ഡോ.ടി.എസ്.വിജയന്‍ ആധ്യാത്മിക പ്രഭാാഷണം നടത്തി. ചടങ്ങില്‍ വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. പി.ഗോപിനാഥ്, പി.ജയകുമാര്‍ , ടി.രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!