Breaking News

പൂനിലാര്‍ക്കാവ് ക്ഷേത്രത്തിലെ ദ്രവ്യകലശത്തില്‍ തത്ത്വഹോമവും തത്ത്വകലശാഭിഷേകവും നടന്നു.

KDA Poonilarkavu Temple News Photoകൊടകര : പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ ദ്രവ്യകലശത്തിന്റെ ഭാഗമായി ദേവീചൈതന്യവര്‍ദ്ധനവിനായി തത്ത്വഹോമവും തത്ത്വകലശാഭിഷേകവും നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി. തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

തത്ത്വകലശാഭിഷേകത്തിന് മുന്‍പ് മരപാണിയും ഉണ്ടായിരുന്നു. വൈകീട്ട് ദീപാരാധന, പരികലശപൂജ, ബ്രഹ്മകലശപൂജ, കേളി, കുഴല്‍പറ്റ്, കൊമ്പ്പറ്റ്, അത്താഴപൂജ എന്നീ ചടങ്ങുകളും നടന്നു. രാവിലെ നടന്ന തത്ത്വകലശാഭിഷേകത്തിന് ദേവീദര്‍ശനത്തിനായി നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ സന്നിഹിതരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!