Breaking News

മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിനെതിരെ പ്രധിഷേധ പ്രകടവും കൂട്ട ധര്‍ണ്ണയും.

jathaകൊടകര : കൊടകര പഞ്ചായത്തിലെ 7-ാം വാര്‍ഡിലെ കാവനാട് ഭാഗത്ത് അനധികൃതമായ മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിനെതിരെയും അനധികൃത ടവര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയ പഞ്ചായത്ത് നടപടിക്കെതിരേയും പ്രതിഷേധ പ്രകടനവും പഞ്ചായത്തു പടിക്കല്‍ കൂട്ടധര്‍ണ്ണയും നടത്തി. കൊടകര ഗവ. പ്രൈമറി സ്‌കൂള്‍ പരിസരത്തുനിന്ന് സ്ത്രീകളും കുട്ടികളുമായി 200 ഓളം വരുന്ന പ്രതിഷേധക്കാര്‍ പ്ലക്കാഡുകളുമായി കൊടകര ടൗണ്‍ ചുറ്റി നടത്തിയ റാലി പഞ്ചായത്തിനു മുന്‍വശത്ത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പഞ്ചായത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

നെല്‍വയല്‍ കൃഷിക്കനുയോജ്യമല്ലാത്ത ഭൂമയെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുക, നെല്‍വയലില്‍ പഞ്ചായത്ത് നല്‍കിയ ബില്‍ഡിംഗ് പെര്‍മിറ്റ് റദ്ദാക്കുക, അനധികൃതമായി നെല്‍വയലില്‍ ടവര്‍ നിര്‍മ്മാണ അനുമതി നേടിയ സ്ഥല ഉടമക്കെതിരെ നടപടി എടുക്കുക, ടവര്‍ നിര്‍മ്മാണകമ്പനിക്കെതിരെ 176 പേര്‍ പഞ്ചായത്തു സെക്രട്ടറിക്കും, 142 പേര്‍ ആര്‍.ഡി.ഒ.ക്കും പരാതി ഒപ്പിട്ടുനല്‍കിയിട്ടും 2 പേര്‍ മാത്രമാണ് പരാതിക്കാരെന്ന് വരുത്തിക്കൊണ്ട് ഹൈക്കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കമ്പനിക്കെതിരെ നടപടിയെടുക്കുക. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ പ്രകടനവും, ധര്‍ണ്ണയും നടത്തിയത്.

ജനകീയ സമിതി സെക്രട്ടറി  ടി.എസ്. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ മറ്റത്തൂര്‍ പഞ്ചായത്തംഗം ടി.എ. ഉണ്ണികൃഷ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് മെമ്പര്‍ സജിനി സന്തോഷ്, മറ്റത്തൂര്‍ പഞ്ചായത്തംഗം ജിനി മുരളി, ജനകീയ സമിതി അംഗങ്ങളായ രവീന്ദ്രന്‍ പനങ്ങാട്ട്, കെ.എസ്. വേലായുധന്‍ , ജോജു ചുള്ളി, സുബ്രഹ്മണ്യന്‍ പണ്ടാരപ്പറമ്പില്‍ , ലിന്റേഷ് കാവനാട്, സുമ സതീശന്‍ , കെ.എന്‍ . നിധിന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!