Breaking News

വിവിധ ആവശ്യങ്ങളുന്നയിച്ച് സി.പി.എം പ്രചരണ ജാഥ നടത്തി.

കൊടകര : ഭൂരിപക്ഷം നഷ്ടപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെയ്ക്കുക, കൊടകര ഫാര്‍മേഴ്‌സ് ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് നടത്തുക, പിരിച്ചുവിട്ട ബാങ്ക് ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രചരണ ജാഥ സംഘടിപ്പിച്ചു. കൊടകര സൗത്ത് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രചരണ ജാഥ സംഘടിപ്പിച്ചത്. പുലിപാറ കുന്നില്‍ നിന്നും ആരംഭിച്ച ജാഥ പേരാമ്പ്രയില്‍ സമാപിച്ചു.  ഏരിയ സെക്രട്ടറി ടി.എ. രാമകൃഷ്ണന്‍ ജാഥ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഏരിയ കമ്മറ്റിയംഗം കെ.ജെ. ഡിക്‌സണ്‍ ഉ്ദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ ജാഥാ ക്യാപ്റ്റിയന്‍ പി.ആര്‍ . പ്രസാദ്, വൈസ് ക്യാപ്റ്റന്‍ കെ.സി. ജെയിംസ്, മാനേജര്‍ എ.സി. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!