Breaking News

കാരൂര്‍ ക്ഷീരോല്‌പാദക സഹകരണസംഘം മന്ദിരം ബി.ഡി.ദേവസ്സി എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു.

KDA Karoor Ksherolpadhakaകാരൂര്‍ ക്ഷീരോല്‌പാദക സഹകരണസംഘം മന്ദിരം ബി.ഡി.ദേവസ്സി എം.എല്‍.എ. ഉദ്‌ഘാടനം

കൊടകര : കാരൂര്‍ ക്ഷീരോല്‌പാദക സഹകരണസംഘം മന്ദിരം ബി.ഡി.ദേവസ്സി എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ ഉപയോഗിച്ചാണ്‌ മന്ദിരം നിര്‍മ്മിച്ചത്‌. പൊതുയോഗത്തില്‍ കൊടകര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റോസിലി വര്‍ഗ്ഗീസ്‌ അദ്ധ്യക്ഷയായിരുന്നു. ജില്ല പഞ്ചായത്ത്‌ മെമ്പര്‍ അജിത രാധാകൃഷ്‌ണന്‍ 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകനെ ആദരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ സി.എം. ബബീഷ്‌ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കര്‍ഷകരെ ആദരിച്ചു. ഇ.ആര്‍.സി. എം.പി. യു. ചെയര്‍മാന്‍ സംഘം മുന്‍ പ്രസിഡന്റിനെ ആദരിച്ചു.

ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമ്പിളി സോമന്‍, വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിത ജോയ്‌, പഞ്ചായത്ത്‌ മെമ്പര്‍മാരായ എന്‍.ബി. സത്യന്‍, ടെസ്സി ഫ്രാന്‍സീസ്‌, വേലായുധന്‍, ഇ.ആര്‍.സി. എം.പി. യു. ബോര്‍ഡ്‌ മെമ്പര്‍ മേരി ലോനപ്പന്‍, ക്ഷീര വികസന ഓഫീസര്‍ സിജോണ്‍ ജോണ്‍സണ്‍ കുന്നത്ത്‌ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ രാഷ്‌ട്രീയ നേതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സഹകാരി സുഹൃത്തുക്കള്‍, വിവിധ ക്ഷീരോല്‌പാദക സഹകരണ പ്രസിഡന്റ്‌  സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു. വാര്‍ഡ്‌ മെമ്പര്‍ വത്സല ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. സംഘം പ്രസിഡന്റ്‌ കെ. ഭാസ്‌കരന്‍ നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!