Breaking News

ഇഞ്ചക്കുണ്ട് പള്ളിയിൽ ശ്രാദ്ധതിരുനാൾ ആചരിച്ചു.

Inchakkunduchurchഇഞ്ചക്കുണ്ട്: മരിച്ചവരുടെ ഓർമ്മദിവസമായ നവംബർ രണ്ടിന് ലൂർദ്ദു മാതാ ദേവാലയത്തിൽ ശ്രാദ്ധദിനാചരണം നടത്തി. രാവിലെ 10 നു സെമിത്തേരിയിൽ നടന്ന വി. കുർബാന, ഒപ്പീസ് എന്നിവയ്ക്ക് മറ്റത്തൂർ പള്ളി വികാരി ഫാ. ജോണ്‍ തെക്കെത്തല മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവകാംഗങ്ങളായ ഫാ. ഡോമിനിക് നാട്ടുനിലത്ത് CMI , ഫാ. ജിയോ ആലനോലിക്കൽ എന്നിവർ സഹ കാർമ്മികരായി. വികാരി ഫാ.ജിജോ ചക്യെത്ത് ഊട്ടുനേർച്ച വെഞ്ചിരിച്ചു തുടർന്ന് നടന്ന ശ്രാദ്ധ സദ്യയിൽ ഇടവകക്കകത്തു നിന്നും പുറത്തുനിന്നുമായി രണ്ടായിരത്തിലധികം പേർ പങ്കെടുത്തു.
ദേവസ്യ ഇഞ്ചക്കുണ്ട്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!