Breaking News

ശ്രീനാരായണ കോംപ്ലക്സിന്റേയും വിചാരകേന്ദ്രത്തിന്റെയും ഉദ്ഘാടനം വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു.

kodakara sreenarayana vicharakendramകൊടകര: ക്രിസ്ത്യന്, മുസ്ലീം മതവിഭാഗങ്ങളുടെ ഏതെങ്കിലും പരിപാടിയില് പങ്കെടുത്ത് ജാതി പറയരുതെന്ന് പറയാന് മന്ത്രി കെ.സി. വേണുഗോപാലിന് ധൈര്യമുണ്ടോ എന്ന് എസ്.എന്.ഡി.പി. യോഗം ജനറല് സെക്രട്ടറി വെളളാപ്പളളി നടേശന്. ഡോ. പല്പ്പുവിന്റെ 150ാം ജന്മവാര്ഷിക ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടിയില് പങ്കെടുത്ത് കെ.സി. വേണുഗോപാല് നടത്തിയ പ്രസംഗത്തെ പരാമര്ശിച്ചാണ് വെളളാപ്പളളി വെല്ലുവിളിച്ചത്. ജനപ്രതിനിധികള് അവര് ഇരിക്കുന്ന കസേരയുടെ മാന്യതയെങ്കിലും കാക്കണമെന്ന് വെളളാപ്പളളി ആവശ്യപ്പെട്ടു.

കൊടകര ശ്രീനാരായണ ഗുരു ചാരിറ്റബിള് ട്രസ്റ്റ് നിര്മ്മിച്ച ശ്രീനാരായണ കോംപ്ലക്സിന്റേയും വിചാരകേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു വെളളാപ്പിളളി. ജാതി വിവേചനത്തെ തുടര്ന്ന് അഌഭവിച്ച ദുരിതങ്ങളില് നിന്നും കരകയറാനായി എസ്.എന്.ഡി.പി. യോഗത്തിന്റെ സ്ഥാപനത്തിന് നേതൃത്വം നല്കിയ ഡോ. പല്പ്പുവിന്റെ ജന്മവാര്ഷികവുമായി ബന്ധപ്പെട്ട പരിപാടിയില് പങ്കെടുത്ത് ഈഴവഌ മാത്രം ജാതി പറയാന് പാടില്ലെന്ന് പറയാന് കെ.സി. വേണുഗോപാലന് എന്തര്ഹതയാണുളളതെന്ന് വെളളാപ്പിളളി ചോദിച്ചു. ഈ മന്ത്രി 96 തവണ വിദേശ പര്യടനം നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് വെളളാപ്പിളളി ആവശ്യപ്പെട്ടു. സച്ചാര് കമ്മീഷന്റേയും പാലൊളി കമ്മറ്റിയുടേയും നിര്ദ്ദേശത്തെ തുടര്ന്നുളള ആഌകൂല്യങ്ങള് ക്രിസ്ത്യന്മുസ്ലീം സമുദായങ്ങള്ക്ക് നല്കുമ്പോള് ഭൂരിപക്ഷ സമുദായങ്ങള്ക്ക് എന്താണ് നല്കുന്നതെന്ന് വെളളാപ്പിളളി ചോദിച്ചു. മെഡിറ്റേഷന് സെന്ററിന്റെ ഉദ്ഘാടനം പ്രീതി നടേശന് നിര്വ്വഹിച്ചു. ട്രസ്റ്റ് രക്ഷാധികാരി എ.ആര്. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയര്മാന് ടി.എ. രാജന്ബാബു, എസ്.എന്.ഡി.പി. യോഗം കൗണ്സിലര് കെ.കെ. ബിഌ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ഷാജിന് നടുമുറി, വനിതാ സംഘം കേന്ദ്ര കമ്മറ്റി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്, പുതുക്കാട് യൂണിയന് പ്രസിഡന്റ് സി.ജെ. ജനാര്ദ്ദനന്, കൊടകര യൂണിയന് സെക്രട്ടറി കെ.ആര്. രാമകൃഷ്ണന്, പ്രസിഡണ്ട് ഗോപി കുണ്ടനി, യോഗം ഡയറക്ടര്മാരായ കെ.ആര്. ദിനേശന്, ചക്രപാണി ശാന്തികള്, യൂണിയന് വൈസ് പ്രസിഡണ്ട് മോഹനന് വടക്കേടത്ത്, ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി എം.എ. സുകുമാരന്, സേതു കനകമാളിക, ട്രസ്റ്റ് ഡയറക്ടര്മാരായ ടി.സി. സേതുമാധവന്, ടി.സി. അശോകന്, വി.സി. പ്രഭാകരന് തുടങ്ങിയവര് സംബന്ധിച്ചു.

പഞ്ചവാദ്യം, പൂക്കാവടി, താലം, എന്നിവയുടെ അകമ്പടിയോടെയാണ് കൊടകര ജംഗ്ഷനില് നിന്നും യോഗം ജനറല് സെക്രട്ടറിയേയും പത്നിയേയും വേദിയിലേയ്ക്ക് ആനയിച്ചത്. ശ്രീനാരായ വിചാരകേന്ദ്രത്തോട് അഌബന്ധിച്ച് മെഡിറ്റേഷന് സെന്റര് യോഗ സെന്റര്, ധര്മ്മ പഠനകേന്ദ്രം, എക്സിക്യൂട്ടീവ് ഹാള്, ഗ്രന്ഥശാല, സ്വാശ്രയസംഘം, പ്രാര്ത്ഥന ഹാള് എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില് നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!