കൊടകര:പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ മണ്ഡലക്കാല ശിവേലിക്ക് 16 ന് തുടക്കമാകും.തുടര്‍ന്ന് 1 മാസക്കാലം രാവിലെ 2 ശിവേലിയും വൈകീട്ട് 1 ശിവേലിയും നടക്കും. ദിവസവും നവകം, പഞ്ചഗവ്യം, വൈകീട്ട് കേളി എന്നിവയും ഉണ്ടാകും. ഡിസംബര്‍ 15 ന് സമാപിക്കും. ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി,അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി മേല്‍ശാന്തി നടുവത്ത് പത്മനാഭന് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.