Breaking News

കണ്ടംകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണ മോഷണം : പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു.

moshanamകൊടകര: കണ്ടംകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തില്‍നിന്ന് തിരുവാഭരണങ്ങള്‍ മോഷണംപോയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി. ഒക്ടോബര്‍ 14ന് വൈകീട്ട് ക്ഷേത്രത്തിലെത്തിയയാള്‍ പൂജാരിയുടെ കണ്ണുവെട്ടിച്ച് വിഗ്രഹത്തില്‍ ചാര്‍ത്തിയ തിരുവാഭരണങ്ങളും ശ്രീകോവിലിനുള്ളില്‍ വച്ചിരുന്ന വെള്ളിക്കിണ്ടിയും മോഷ്ടിച്ചുകടന്നതായാണ് സൂചന.

വഴിപാട് നടത്താനെന്ന വ്യാജേന 12 വയസ്സ് തോന്നിക്കുന്ന ആണ്‍കുട്ടിയോടൊപ്പം വന്ന മധ്യവയസ്‌കനെ പെട്ടെന്ന് കാണാതായെന്ന് പൂജാരി പോലീസിനോട് പറഞ്ഞിരുന്നു. ഓട്ടോറിക്ഷയിലാണ് ഇവര്‍ ക്ഷേത്രത്തിലെത്തിയത്. ഉപദേവതാപ്രതിഷ്ഠകളുടെ മുമ്പില്‍ പൂജാരി വിളക്ക് തെളിയിക്കാന്‍ പോയ സമയം ഇയാള്‍ ശ്രീകോവിലില്‍ പ്രവേശിച്ച് തിരുവാഭരണങ്ങള്‍ കവര്‍ന്നുവെന്നാണ് പോലീസ് നിഗമനം.

പ്രതിയെക്കുറിച്ച് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊടകര എസ്‌ഐ എം.എസ്. വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും സൂചനയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പൂജാരിയുടെ വിവരണം അനുസരിച്ച് രേഖാചിത്രം പോലീസ് പുറത്തുവിട്ടത്. ശ്രീകോവിലിനുള്ളിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണമണിമാലയും അരപ്പവന്‍ തൂക്കം വരുന്ന വളയും വെള്ളിക്കിണ്ടിയുമാണ് മോഷണം പോയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!