Breaking News

കെ.സി.വൈ.എം. രൂപതാ ക്യാമ്പ് യുവാഗ്നി – 2013 ന് തുടക്കമായി.

Yuvagni2013കൊടകര : ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം. ന്റെ ഈ വര്ഷത്തെ രൂപതാ ക്യാമ്പ് ”യുവാഗ്നി – 2013” ന് തുടക്കമായി. രൂപതാ മെത്രാന് മാര് പോളി കണ്ണൂക്കാടന് ഉദ്ഘാടനം ചെയ്തു. നവംബര് 8, 9, 10 തിയ്യതികളില് കൊടകരയില് നടത്തുന്ന ക്യാമ്പില് രൂപതയിലെ വിവിധ ഇടവകകളില് നിന്നുമുള്ള യുവജനങ്ങള് പങ്കെടുക്കുന്നുണ്ട്.

ഉദ്ഘാടന ചടങ്ങില് കെ.സി.വൈ.എം. രൂപതാ ചെയര്മാന് പ്രിന്സ് വി.ജെ. അദ്ധ്യക്ഷനായിരുന്നു. സി.ബി.സി.ഐ. അവാര്ഡ് ജേതാവ് ജെറി പൗലോസ്, ഐ.സി.വൈ.എം. സെക്രട്ടറി സിറിയക് ചാഴിക്കാടന് എന്നിവരെ ചടങ്ങില് ആദരിച്ചു. കെ.സി.വൈ.എം. രൂപതാ ഡയറക്ടര് ഫാ. കിന്സ് എളങ്കുന്നപ്പുഴ, ജനറല്. സെക്രട്ടറി സിന്റോ ആന്റണി, കൊടകര ഫെറോന അസിസ്റ്റന്റ് വികാരി ഫാ. ജിയോ കൈതാരത്ത്, കൈക്കാരന് ജോളി തരൂക്കര, ഇടവക പ്രതിനിധി ജോര്ജ് കാട്ടുമാത്ത്, കെ.സി.വൈ.എം.

കൊടകര യൂണിറ്റ് പ്രസിഡന്റ് ഡ്യൂമസ്, കെ. ദേവസ്സി എന്നിവര് സംസാരിച്ചു    വിശ്വാസത്തില് രൂപാന്തരപ്പെടുക, ലോകത്തെ രൂപാന്തരപ്പെടുത്തുക എന്ന വിഷയത്തെക്കുറിച്ച് ജോഷി ക്ലാസെടുത്തു. ആതുര ശുശ്രൂഷ രംഗത്ത് യുവജനങ്ങള് എന്ന വിഷയത്തെക്കുറിച്ച് ഡോ. ജെറി ജോസഫ് ക്ലാസ് നയിച്ചു. ഞായറാഴ്ച അഴിമതിക്കെതിരെ യുവജനങ്ങള് എന്ന വിഷയത്തെക്കുറിച്ച് ജോസഫ് ചാക്കോ ക്ലാസെടുക്കും.ഞായറാഴ്ച 12 ന് നടക്കുന്ന സമാപന സമ്മേളനത്തോടുകൂടി ക്യാമ്പ് അവസാനിക്കും. ഇരിങ്ങാലക്കുട രൂപതയിലെ വിവിധ ഇടവകകളില നിന്നുമായി 150 ഓളം യുവജനങ്ങള് പങ്കെടുക്കുന്നു.Class

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!