ആറു മാസം കൊണ്ട് നമ്മുടെ കൊടകര ഡോട്ട് കോമിൽ ഒരു ലക്ഷത്തിലധികം ഹിറ്റുകൾ : ഏവർക്കും ഒരായിരം നന്ദി.

NKStatus

നമ്മുടെ  കൊടകര ഡോട്ട് കോം ഹിറ്റ്‌ ചാർട്ട്

കൊടകര : വിവരസാങ്കേതിക വളര്‍ച്ചയില്‍ ലോകത്തോടൊപ്പം നമ്മുടെ കൊച്ചു ഗ്രാമത്തിന്റെ ഒരു ചുവടുവെയ്പ്പായിരുന്നു നമ്മുടെ കൊടകര ഡോട്ട് കോം. നമ്മുടെ നാട്ടുവാർത്തകളും വിശേഷങ്ങളും ലോകമാനം ഉള്ള കൊടകരക്കാർക്ക് എത്തിക്കുക എന്ന ഉദേശതോടെയാണ്‌ നമ്മുടെ കൊടകര ഡോട്ട് കോം എന്ന ഈ വെബ്‌സൈറ്റ് ആരംഭിച്ചത്.

NKHitStatusByAgeവെറും ആറു മാസം കൊണ്ട് നമ്മുടെ കൊടകര ഡോട്ട് കോമിൽ ഒരു ലക്ഷത്തിലധികം ഹിറ്റുകളാണ് വന്നത്. ഈ സംരംഭം ഇത്രയും വിജയമാക്കിതന്ന നിങ്ങൾക്കേവർക്കും ഒരായിരം നന്ദി. ഇനിയും മുന്നോട്ടുള്ള പാതയിൽ നിങ്ങളുടെ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച് ദിവസവും ഏകദേശം ആയിരത്തോളം ഹിറ്റാണ് നമ്മുടെ കൊടകര ഡോട്ട് കോമിന് ലഭിക്കുന്നത്. നൽപ്പതഞ്ചൊളം രാജ്യങ്ങളിൽ നിന്നായി സ്ഥിര സന്ദർശകർ നമുക്കുണ്ട്.

വെബ്‌ സൈറ്റിനു ഇത്രക്കും പ്രസിദ്ധി നേടിത്തന്ന പ്രവാസികളായ കൊടകരക്കാക്കും ഈ അവസരത്തിൽ നന്ദി പറയുന്നു. പ്രാദേശിക വാർത്തകൾ നമ്മൾക്ക് എത്തിച്ചു തന്ന നിരവധി കൂട്ടുകാർ ഉണ്ട് നമ്മുടെ കൊടകരയിൽ, അവർക്ക് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു. പ്രത്യേകിച്ച് കൊടകര ഉണ്ണി ചേട്ടൻ.

NKHitStatusGenderകൊടകരയുടെ ചരിത്രം, ഭൂമിശാസ്ത്രം, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ, സേവന, വിദ്യാഭ്യാസ മേഖലകളിലെ ചലനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ വെബ്‌സൈറ്റിന്റെ മുഖ്യലക്ഷ്യം. അത് വിജയം കണ്ടു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഇത് ഒരു പൊതുജനപങ്കാളിത്ത ഉദ്യമമാണ്. ഈ വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിക്കാന്‍ യോഗ്യമായ അറിവുകള്‍ താങ്കളുടെ കൈവശമുണ്ടാകാം ! അത് ഒരു പക്ഷെ ഹൃദ്യമായ ഒരു അനുഭവമാകാം, കഥയാവാം, കവിതയോ, കാര്‍ടൂണോ, ചിത്രങ്ങളോ ആകാം…, താങ്കള്‍ പറയാന്‍ ആഗ്രഹിക്കുന്നത് എന്തുമാകട്ടെ, നമ്മുടെ കൊടകര ഡോട്ട് കോമിലൂടെ ലോകത്തെ അറിയിക്കൂ… ഏവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു…
Email : [email protected] or [email protected]
Phone : 09945596298

NKHitStatusCountryNKHitStatusCountryMapHits from Throughout the world.

Related posts

2 Comments

  1. Sony Thudiyan

    നല്ല വാർത്തകൾ ഈനീയു വരണം കൊടകരക് വെല്കം
    ഐന്ന് ഒരു കൊടകരകാരൻ

    Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!