Breaking News

വയലൂര്‍ മഹാദേവക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞവു ലക്ഷാര്‍ച്ചനയും

Vayaloor Temple copyകൊടകര:നെല്ലായി വയലൂര്‍ മഹാദേവക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞവും യജുര്‍വേദലക്ഷാര്‍ച്ചനയും 16 മുതല്‍ 26 വരെ നടക്കുമെന്ന്‌ ക്ഷേത്രഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രതന്ത്രിമാരായ അണിമംഗലം പരമേശ്വരന്‍ നമ്പൂതിരി,അഴകത്ത്‌ ത്രിവ്‌ക്രമന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ ഇരിങ്ങാലക്കുട കാഞ്ചികാമകോടി യജുര്‍വേദപാഠശാലയുടെ നേതൃത്വത്തിലാണ്‌ യജ്ഞം.

യജ്ഞദിവസങ്ങളില്‍ രാവിലെ നിര്‍മാല്യം, ഗണപതിഹോമം, കലശപൂജ, ശ്രീരുദ്രജപം, യജുര്‍വേദലക്ഷാര്‍ച്ചന, കലശാഭിഷേകം എന്നിവയും വൈകീട്ട്‌ വേദലക്ഷാര്‍ച്ചന, ഭഗവത്സേവ, വാരം എന്നിവയും ഉണ്ടാകും. പത്രസമ്മേളനത്തില്‍ കൈമുക്ക്‌ ജാതവേദന്‍ നമ്പൂതിരി, കെ.വേണുഗോപാല്‍, സി.പി.രാമചന്ദ്രന്‍, ആര്‍.ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!