Breaking News

കാത്തലിക് മൂവ്‌മെന്റ് വിശ്വാസവര്‍ഷ സമാപനത്തോടനുബന്ധിച്ച് സെമിനാര്‍ നടത്തി.

KdkChurchകൊടകര : കൊടകര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തിലെ കാത്തലിക് മൂവ്മെന്റ് വിശ്വാസവര്ഷ സമാപനത്തോടനുബന്ധിച്ച് സെമിനാര് നടത്തി. വിശ്വാസ അധിഷ്ഠിത ജീവിതത്തെക്കുറിച്ചും ലഹരി വിരുദ്ധ പ്രവര്ത്തനത്തെക്കുറിച്ചുമായിരുന്നു സെമിനാര്.ഫൊറോന വികാരി വെരി. റവ. ഫാ. തോമസ് ആലൂക്ക ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടര് റവ. ഫാ. ജോണ് കവലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

ഡോ. സിബി മാത്യു ഐ.പി.എസ്. സെമിനാര് നയിച്ചു. സെമിനാറിനുശേഷം രൂപത ലോഗോസ് പരീക്ഷയില് ഇടവകാംഗങ്ങളായ റാങ്ക് ജേതാക്കളായ അഞ്ച് പേരെ അനുമോദിച്ചു. കൊടകര ഫൊറോന അസി. വികാരി റവ. ഫാ. ജിയോ കൈതാരത്ത്, ജോസ് മാത്യു ഊക്കന് എന്നിവര് സംസാരിച്ചു. പ്രസിഡന്റ് വി.എം. ലോനപ്പന് സ്വാഗതവും സെക്രട്ടറി ജോസഫ് പനയപ്പിള്ളി നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!