Breaking News

‘സ്‌നേഹപൂര്‍വ്വം പത്തൊമ്പതാം വാര്‍ഡ്’ പുസ്തകം പ്രകാശനം ചെയ്തു.

കൊടകര: മറ്റത്തൂര്‍ പഞ്ചായത്ത് അംഗം കെ. പ്രസാദിന്റെ ‘സ്‌നേഹപൂര്‍വ്വം പത്തൊമ്പതാം വാര്‍ഡ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു . കവി ബക്കര്‍ മേത്തല പ്രകാശനം നിര്‍വ്വഹിച്ചു. യുവകവി വര്‍ഗീസാന്റണി ആദ്യപ്രതി ഏറ്റുവാങ്ങി. ചിത്രകാരനും നിരൂപകനുമായ ദാമോദരന്‍ നമ്പിടിയെ നാടകപ്രവര്‍ത്തകന്‍ കെ.വി. ഗണേഷ് ആദരിച്ചു.

ഫാ. ബിജു പാറപ്പുറം അദ്ധ്യക്ഷനായി. കൊടകര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍, കൊടകര പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. സോമന്‍, സി.പി.ഐ. പുതുക്കാട് മണ്ഡലം സെക്രട്ടറി കെ.എ. ചന്ദ്രന്‍, കോണ്‍ഗ്രസ് കൊടകര മണ്ഡലം പ്രസിഡന്റ് കെ.കെ. നാരായണന്‍, ബി.ജെ.പി. കൊടകര പഞ്ചായത്ത് കണ്‍വീനര്‍ എം.കെ. തിലകന്‍, കെ.വി. പുരുഷോത്തമന്‍, എം.ബി. സുകുമാരന്‍, ശ്രീധരന്‍ കളരിക്കല്‍ ,കെ. പ്രസാദ്, കെ.ടി. രേഖ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!