Breaking News

കൊടകര ഷഷ്‌ഠിക്ക്‌ കൊടികയറി

Kunnathru Kovil Templeകൊടകര : കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്‌ഠി മഹോത്സവത്തിന്‌ കൊടിയേറി. പൂനിലാര്‍ക്കാവ്‌ ദേവസ്വത്തിന്റെ കീഴേടമായ കുന്നത്തൃക്കോവിലില്‍ ദേവസ്വം ഭാരവാഹികളും നാട്ടുകാരും ചേര്‍ന്നാണ്‌ കൊടിയേറ്റിയത്‌..8 നാണ്‌ ഷഷ്‌ഠി.

ഷഷ്‌ഠി ദിവസം അഭിഷേകങ്ങളും വിശേഷാല്‍പൂജകളും ചടങ്ങുകളും സുബ്രഹ്മണ്യക്ഷേത്രത്തില്‍ നടക്കും.എന്നാല്‍കാവടിസംഘങ്ങളുടെ ആഘോഷം പൂനിലാര്‍ക്കാവ്‌ ക്ഷേത്രസന്നിധിയിലാണ്‌. കൊടിയേറ്റത്തിഌശേഷം ക്ഷേത്രത്തില്‍ കളഭം, ശ്രീഭൂതബലി എന്നിവയും വൈകീട്ട്‌ നിറമാല, ചുറ്റുവിളക്ക്‌ എന്നിവയുമുണ്ടായി. ചടങ്ങുകള്‍ക്ക്‌ തന്ത്രി തെക്കടത്ത്‌ പെരുമ്പടപ്പ്‌ ദാമോദരന്‍നമ്പൂതിരി, മേല്‍ശാന്തി കീഴാനെല്ലൂര്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

kodakara Shashty Kodiyettamവിശ്വബ്രാഹ്മണസമാജം, മനക്കുളങ്ങര യുവജനസംഘം, മറ്റത്തൂര്‍കുന്ന്‌, കാവുംതറ കരയോഗം, കൊടകര പടിഞ്ഞാട്ടുംമുറി, കെ.പി.എം.എസ്‌ കാവുംതറ, മരുത്തോപിള്ളി പുലയര്‍ ,കുംഭാരസമുദായം,  ഉളുംമ്പത്തുംകുന്ന്‌, ഗാന്ധിനഗര്‍ ,തെക്കുംമുറി യുവജനസംഘം, പുലിപ്പാറക്കുന്ന്, കൊടകര ടൗണ്‍ ,അഴകം ,കൊപ്രക്കളം, ഫ്രണ്ട്‌സ്‌ കലാവേദി വെല്ലപ്പാടി, കാരൂര്‍ അരുണോദയം, ഏകലവ്യ ഗാന്ധിനഗര്‍ തുടങ്ങി 19 കാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളാകും. ഷഷ്‌ഠിമഹോത്സവത്തില്‍ പങ്കെടുക്കുന്ന സെറ്റുകളുടെ ആസ്ഥാനങ്ങളിലും കൊടിയേറ്റം നടന്നു.

ഓരോ കൊടകരകാരന്റെയും ഉള്ളിലെ ഷഷ്‌ഠി എന്ന ലഹരിക്ക് ഇതാ ഇവിടെ വീണ്ടും തിരി തെളിയുന്നു . കൊടകര ഷഷ്ടി കൊടിയേറ്റ്.. താള മേള വർണ്ണ പ്രഭഞ്ചതിനു ഇനി ദിവസങ്ങൽ മാത്രം. പ്രിയപ്പെട്ട എല്ലാ കൂട്ടുകാർക്കും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ഷഷ്‌ഠി ആശംസകൾ…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!