Breaking News

കൊടകര ഷഷ്‌ഠി ഇന്ന്‌;ആടിത്തിമിര്‍ക്കാന്‍ 18 കാവടിസംഘങ്ങള്‍

554428_152249551584762_1005688787_nകൊടകര : വീഥികളില്‍ വിസ്‌മയക്കാഴ്‌ചകളൊരുക്കി കാവടിക്കൂട്ടങ്ങള്‍ വിലാസനൃത്തത്തിനിറങ്ങുന്ന കൊടകര കുന്നത്തൃക്കോവില്‍ ഷഷ്‌ഠി ഇന്ന്‌ ആഘോഷിക്കും. പുലര്‍ച്ചെ 4 ന്‌ കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ മേല്‍ശാന്തി കീഴാനെല്ലൂര്‍ നാരായണന്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന്‌ ചടങ്ങുകള്‍ ആരംഭിക്കും. പൂനിലാര്‍ക്കാവ്‌ ദേവസ്വത്തിന്റേതാണ്‌ ആദ്യ അഭിഷേകം. തുടര്‍ന്ന്‌ വിവിധകാവടിസംഘങ്ങളുടേയും ഭക്തരുടേയും അഭിഷേകം നടക്കും.

രാവിലെ 9 മണിയോടെ കാവടി സംഘങ്ങള്‍ അവരുടെ ആസ്ഥാനത്തുനിന്നും കാവടിയാട്ടം ആരംഭിച്ച്‌ ഉച്ചക്ക്‌ 12 മണിയോടെ പൂനിലാര്‍ക്കാവ്‌ സന്നിധിയിലെത്തിച്ചേരും.വിശ്വബ്രാഹ്മണസമാജമാണ്‌ ആദ്യം ക്ഷേത്രത്തില്‍ പ്രവേശിക്കുക.തുടര്‍ന്ന്‌ മനക്കുളങ്ങര യുവജനസംഘം,മറ്റത്തൂര്‍കുന്ന്‌,കാവുംതറ കരയോഗം,കെ.പി.എം.എസ്‌ കാവുംതറ,മരത്തോംപിള്ളി പുലയര്‍,കുംഭാരസമുദായം,ഉളുമ്പത്തുംകുന്ന്‌,ഗാന്ധിനഗര്‍,തെക്കുംമുറിയുവജനസംഘം,പുലിപ്പാറക്കുന്ന്‌ യുവജനസംഘം,കൊടകര ടൗണ്‍,അഴകം യുവജനസംഘം,യുവസംഗമം വഴിയമ്പലം,ഫ്രണ്ട്‌സ്‌ കലാവേദി വെല്ലപ്പാടി,പുത്തുകാവ്‌ യുവതരംഗം,അരുണോദയം കാരൂര്‍ ,ഏകലവ്യ കലാകായിക വേദി എന്നീ കാവടിസംഘങ്ങളും ക്ഷേത്രസന്നിധിയില്‍ പ്രവേശിക്കും.

വൈകീട്ട്‌ 7 ന്‌ കാവുംതറകരയോഗത്തിന്റെ ഭസ്‌മക്കാവടിയുണ്ടാകും.രാത്രി 9 മണിയ്‌ക്ക്‌ കുന്നത്തൃക്കോവില്‍ ക്ഷേത്രത്തില്‍ സുബ്രഹ്മണ്യസ്വാമിയുടെ എഴുന്നള്ളിപ്പ്‌ നടക്കും.ഇന്നലെ പൂനിലാര്‍ക്കാവ്‌ ക്ഷേത്രസന്നിധിയില്‍ കാവംതറ കരയോഗം സെറ്റിന്റെ ആഭിമുഖ്യത്തില്‍ എതിരേല്‍പ്പുണ്ടായി.മറ്റുകാവടിസംഘങ്ങളുടെ ആസ്ഥാനങ്ങളില്‍ പൂനകപൂജയും കാവടിയാട്ടവും നടന്നു. കുറുംകുഴല്‍ അരങ്ങേറ്റം നടത്തി കൊടകര:കുറുംകുഴലില്‍ പരിശീലനം നേടിയ വിദ്യാര്‍ഥിയുടെ അരങ്ങേറ്റം പൂനിലാര്‍ക്കാവ്‌ ക്ഷേത്രത്തില്‍ നടന്നു.കുറുംകുഴല്‍ വിദ്വാന്‍ കൊടകര ശിവരാമന്‍ നായരുടെ ശിക്ഷണത്തില്‍ പരിശീലിച്ച കാവില്‍ കുറുമാത്ത്‌ ശശിധരന്റെ മകന്‍ പ്രകാശാണ്‌ അരങ്ങേറിയത്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!