Breaking News

തൊഴിലുടമയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍.

കൊടകര : ബംഗാളി തൊഴിലാളികളെ കളിയാക്കിയത് ചോദ്യംചെയ്ത തൊഴിലുടമയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ മൂന്നുപേരെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. വട്ടേക്കാട് സ്വദേശികളായ കല്ലിങ്ങപ്പുറം വീട്ടില്‍ സുധീഷ് (25), കല്ലിങ്ങപ്പുറം സുജിത്ത് (23), അഴകം സ്വദേശി പാട്ടത്തില്‍ വീട്ടില്‍ വിഷ്ണു (20)എന്നിവരാണ് അറസ്റ്റിലായത്. ചാലക്കുടി കണ്ണംതുരുത്തി രമേഷിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം കനകമലയില്‍ കൂടെ പണിയെടുക്കുന്ന ബംഗാളി തൊഴിലാളികളെ റോഡില്‍ തടഞ്ഞു നിര്‍ത്തി സംഘം കളിയാക്കിയെന്നും ഇതു ചോദ്യം ചെയ്തതിന് തന്നെയും സുഹൃത്ത് ബാബുവിനെയും മര്‍ദ്ദിക്കുകയും തലയില്‍ കരിങ്കല്ല് കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചതായും ആണ് ഗണേഷിന്റെ പരാതി.
കടപ്പാട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!