Breaking News

സാംസ്‌കാരിക സന്ധ്യയും ഭരതനാട്യം അരങ്ങേറ്റവും നടന്നു

Arangeettamകൊടകര : കാവില്‍ നടരാജ നൃത്തവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സന്ധ്യയും ഭരതനാട്യം അഭ്യസിച്ച വിദ്യാര്‍ത്ഥിനികളുടെ അരങ്ങേറ്റവും പൂനിലാര്‍ക്കാവ്‌ ക്ഷേത്രസന്നിധിയില്‍ നടന്നു. നൃത്താധ്യാപിക ഗ്രീഷ്‌മ സത്യന്റെ ശിക്ഷണത്തില്‍ പരിശീലിച്ച കൃഷ്‌ണേന്ദു,  ലക്ഷ്‌മിപ്രിയ, വാരുണ്യ, ധനലക്ഷ്‌മി, അഞ്‌ജന, കൃഷ്‌ണപ്രിയ, വൈഷ്‌ണവി എന്നീ വിദ്യാര്‍ത്ഥിനികളാണ്‌ അരങ്ങേറ്റം കുറിച്ചത്‌.

Nadarajaസാംസ്‌കാരിക സന്ധ്യ ബി.ഡി. ദേവസ്സി എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. പൂനിലാര്‍ക്കാവ്‌ ദേവസ്വം പ്രസിഡന്റ്‌ പി.എസ്‌. ശ്രീരാമന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആര്‍ .എല്‍ . വി. രാമകൃഷ്‌ണന്‍ , ചെന്നൈ കലാക്ഷേത്ര സരിത, കൊടകര ഉണ്ണി എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ വിനയന്‍ തോട്ടാപ്പിള്ളി, കെ.ആര്‍ .സോമന്‍ ,മിനിദാസന്‍ ,മേളകലാസമിതി പ്രസിഡണ്ട്‌ പി.എം.നാരായണന്‍ ,കാവുംതറ കരയോഗം പ്രസിഡണ്ട്‌ ടി.ശിവന്‍ ,പി.പി.സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!