Breaking News

കൊടകര – കൊടുങ്ങല്ലൂര്‍ ആളൂര്‍ റോഡിലെ വരെയുള്ള ഭാഗം പുനരുദ്ധാരണ നിര്‍മ്മാണോദ്‌ഘാടനം.

KDA Road Nirmanam Inagration 1 copyകൊടകര – കൊടുങ്ങല്ലൂര്‍ റോഡിലെ ആളൂര്‍ വരെയുള്ള ഭാഗം പുനരുദ്ധാരണ നിര്‍മ്മാണോദ്‌ഘാടനം ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ നിര്‍വ്വഹിക്കുന്നുKDA Road Nirmanam Inagration 3 copyകൊടകര : കൊടകര  കൊടുങ്ങല്ലൂര്‍ റോഡിലെ ആളൂര്‍ വരെയുള്ള ഭാഗം പുനരുദ്ധാരണ നിര്‍മ്മാണോദ്‌ഘാടനം ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ നിര്‍വ്വഹിച്ചു. ചാലക്കുടി എം.എല്‍.എ. ബി.ഡി ദേവസി അദ്ധ്യക്ഷനായി. കേരള സര്‍ക്കാര്‍ 201-213 സാമ്പത്തിക വര്‍ഷത്തിലെ ബഡ്‌ജറ്റില്‍ ഉള്‍പ്പെടുത്തിയ ഈ പ്രവര്‍ത്തികള്‍ക്ക്‌ വേണ്ടി 350 ലക്ഷം രൂപ അഌവദിച്ചിട്ടുണ്ട്‌.

കൊടകര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റോസിലി വര്‍ഗ്ഗീസ്‌, ഇരിങ്ങാലക്കുട അസി. എക്‌സി. എന്‍ജിനീയര്‍ എ. പ്രംജിലാല്‍, മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി റപ്പായി, ആളൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌, അയ്യപ്പന്‍ ആങ്കാരത്ത്‌, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ പി.കെ. ഡേവീസ്‌, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ അജിത രാധാകൃഷ്‌ണന്‍, കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ സി.എം. ബബീഷ്‌, കൊടകര റോഡ്‌ വിഭാഗം അസി. എന്‍ജിനീയര്‍ കെ.പി. സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!