Breaking News

കൊടകരയില്‍ ജെ.സി.ഐ. ഓറിയന്റേഷന്‍ പ്രാഗ്രാം സംഘടിപ്പിച്ചു.

KDA JCI Orientation Programme“വൈകാരിക നിയന്ത്രണവും ജീവിത വിജയവും” എന്ന വിഷയത്തെക്കുറിച്ച്‌ ജെ.സി.ഐ. സോണ്‍ ട്രയ്‌നര്‍ ജെ.സി. സന്തോഷ്‌ ബാബു ക്ലാസെടുക്കുന്നു.

കൊടകര : ജെ.സി.ഐ. കൊടകര ചാപ്‌റ്റര്‍ പൊതുജനങ്ങള്‍ക്കായി “വൈകാരിക നിയന്ത്രണവും ജീവിത വിജയവും” എന്ന വിഷയത്തെക്കുറിച്ച്‌ കൊടകര ഗരുഡ ഹാളില്‍ വച്ച്‌ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു. വ്യക്തികളുടെ നെഗറ്റീവ്‌ വികാരങ്ങള്‍ എങ്ങനെ മഌഷ്യജീവിതത്തെ ബാധിക്കുന്നുവെന്നും എങ്ങിനെ വൈകാരിക നിയന്ത്രണം പരിശീലിക്കാമെന്നും ജെ.സി.ഐ. സോണ്‍ ട്രയ്‌നര്‍ ജെ.സി. സന്തോഷ്‌ ബാബു ക്ലാസെടുത്തു.

ജെ.സി. സതീഷ്‌ എം.സി. യുടെ അദ്ധ്യക്ഷതയില്‍ നടത്തിയ പരിശീലന ക്ലാസില്‍ ജെ.സി. ജഗദീഷ്‌ തൊട്ടിപ്പാള്‍ സ്വാഗതവും, ജെ.സി. സുരേഷ്‌ ബാബു, ജെ.സി. അജയ്‌ എം. അഴകം എന്നിവര്‍ ആശംസയും പറഞ്ഞു. ജെ.സി.ഐ. 2013 പ്രസിഡണ്ട്‌ ജെ.സി.പ്രംകുമാര്‍ നന്ദി പ്രകാശിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!