Breaking News

ഭക്തിചൈതന്യപ്രഭയില്‍ പൂനിലാര്‍ക്കാവില്‍ തൃക്കാര്‍ത്തിക.

Karthikaഉച്ചക്ക് ശേഷം നടന്ന പഞ്ചവാദ്യത്തിന്‌ അയിലൂര്‍ അനന്തനാരായണഌം നേതൃത്വം നല്കി.

കൊടകര :ഭക്തിചൈതന്യത്തിന്റെ പൂനിലാപ്രഭയില്‍ കൊടകര പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവംആഘോഷിച്ചു. വൃശ്ചികത്തിലെ തൃക്കാര്‍ത്തികദിനത്തില്‍ ഭഗവതിയെ വണങ്ങാനായി പുരുഷാരമാണ്‌ പൂനിലാര്‍ക്കാവിലെത്തിയത്‌. പഞ്ചവാദ്യവും പഞ്ചാരിമേളവും വാദ്യക്കമ്പക്കാര്‍ക്ക്‌ അഌഭൂതിയേകി. പള്ളിയുണര്‍ത്തല്‍, തൃപ്രയാര്‍ മഹേഷും ഉമേഷും അവതരിപ്പിച്ച അഷ്‌ടപദി, ഉഷപൂജ, ശ്രീഭൂതബലി ,പുറത്തേക്കെഴുന്നള്ളിപ്പ്‌, പഞ്ചാരിമേളം, കളഭാഭിഷേകം, കൊടകര അക്ഷരശ്ലോകസമിതിയുടെ അക്ഷരശ്ലോകസദസ്സ്‌, പ്രസാദഊട്ട്‌,  കാഴ്‌ചശിവേലി, പഞ്ചവാദ്യം, ധ്രുവം മേളം, ദീപാരാധന, തൃപ്രയാര്‍ ശരവണരാജന്‍ നയിച്ച നാദസ്വരക്കച്ചേരി, മണ്‌ഡപത്തില്‍ ബ്രാഹ്മണിപ്പാട്ട്‌, കേളി, കൊമ്പ്‌പറ്റ്‌, കുഴല്‍പറ്റ്‌,  കുടുംബികളുടെ താലിവരവ്‌, തിരുവനന്തപുരം അക്ഷയശ്രീയുടെ അമ്മേ ദേവി ബാലെ, കാര്‍ത്തിക വിളക്ക്‌, വിളക്കാചാരം, തുടര്‍ന്ന്‌ പഞ്ചവാദ്യം, മേളം, ഇന്ന്‌ പുലര്‍ച്ചെ സാംബവനൃത്തം, മുടിയാട്ടം എന്നിവയുണ്ടായി.

Karthika1കാലത്ത് നടന്ന മേളത്തിന്‌ പെരുവനം സതീശന്‍ മാരാർ നേത്രത്വം നല്കി.

എഴുന്നള്ളിപ്പിന്‌ 5 ആനകള്‍ അണിനിരന്നു. കുറുപ്പത്ത്‌ ശിവശങ്കരന്‍ ഭഗവതിയുടെ തിടമ്പേറ്റി. മേളത്തിന്‌ പെരുവനം സതീശന്‍ മാരാര്‍ ,പ്രകാശന്‌ മാരാര്‍ ,കൊടകര ശിവരാമന്‍ നായര്‍ ,കൊടകര സജി, കല്ലേങ്ങാട്ട്‌ ബാലകൃഷ്‌ണന്‍ ,കല്ലൂര്‍ രഘു എന്നിവരും പഞ്ചവാദ്യത്തിന്‌ അയിലൂര്‍ അനന്തനാരായണന്‍ ,വരവൂര്‍ ഹരിദാസന്‍ ,പുതുക്കോട്‌ പത്മനാഭന്‍ മാരാര്‍ ,കല്ലൂര്‍ രഘു, കുമ്മത്ത്‌ ഗിരി എന്നിവരും നേതൃത്വം നല്‍കി. ക്ഷേത്രച്ചടങ്ങുകള്‍ക്ക്‌ തന്ത്രിമാരായ തെക്കേടത്ത്‌ പെരുമ്പടപ്പ്‌ ജാതവേദന്‍ നമ്പൂതിരി,അഴകത്ത്‌ ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി നടുവത്ത്‌ പത്മനാഭന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!