കൊടകര: മറ്റത്തൂര്‍കുന്ന് കടശ്ശപുരം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം 18 മുതല്‍ 29 വരെ ആഘോഷിക്കും. വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിരനാള്‍ മുതല്‍ പന്ത്രണ്ട് ദിവസം മാത്രമാണ് ക്ഷേത്രത്തില്‍ പാര്വ്വതിദേവീദര്ശനം സാധ്യമാകുക. ദേവിക്ക് പട്ടും താലിയും ചാര്‍ത്തുന്നതാണ് പ്രധാന വഴിപാട്.
ബുധനാഴ്ച പുലര്‍ച്ചെ 4ന് ക്ഷേത്രനട തുറക്കും.പെരുവനം സതീശന് മാരാര്‍, പെരുവനം പ്രകാശന് മാരാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം, വൈകുന്നേരം എ.വൈ. മോഹന്‍ദാസ് കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടക്കും. സമാപനദിവസം പ്രസാദഊട്ട്, തായമ്പക എന്നിവയും ഉണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ നന്ദകുമാര്‍ മലപ്പുറത്ത്, മാധവന് വട്ടപ്പറമ്പില്‍, സുരേഷ് നാലുമാക്കല്‍ എന്നിവര്‍ പങ്കെടുത്തു.
കടപ്പാട് : മാതൃഭൂമി.